ജി.സി.സി സുപ്രീം കൗൺസിലിന്റെ 46ാമത് സെഷന്റെ ഭാഗമായി ഞായറാഴ്ച നടന്ന മന്ത്രിതല
യോഗത്തിൽ പങ്കെടുത്ത നേതാക്കൾ
ദോഹ: ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി) സുപ്രീം കൗൺസിലിന്റെ 46ാമത് സെഷന്റെ ഭാഗമായി ഞായറാഴ്ച മനാമയിൽ നടന്ന മന്ത്രിതല യോഗത്തിൽ ഖത്തർ പങ്കെടുത്തു. വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സഅ്ദ് അൽ മുറൈഖിയുടെ നേതൃത്വത്തിലുള്ള ഖത്തർ പ്രതിനിധി സംഘമാണ് പങ്കെടുത്തത്. 46ാമത് ജി.സി.സി ഉച്ചകോടിയോടനുബന്ധിച്ച് ജി.സി.സി രാജ്യങ്ങൾ കൈവരിച്ച പുരോഗതി എടുത്തുകാട്ടി പ്രത്യേക പവിലിയനും ഒരുക്കിയിട്ടുണ്ട്.
ജി.സി.സിയുടെ ചരിത്രം, അതിന്റെ സ്ഥാപനം മുതൽ ഇന്നുവരെയുള്ള രാഷ്ട്രീയ, സാമ്പത്തിക, വികസന, സാംസ്കാരിക മേഖലകളിലെ നേട്ടങ്ങൾ എന്നിവയെക്കുറിച്ച് വിവരണമാണ് പവിലിയനിൽ ഒരുക്കിയിട്ടുള്ളത്. ജി.സി.സി അംഗരാജ്യങ്ങളുടെ പതാകകളും സ്ഥാപക നേതാക്കളുടെ സന്ദേശങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്.
കൂടാതെ ജി.സി.സി പൊതുവിപണി, അംഗരാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതി എന്നിവയുടെ പുരോഗതിയും എടുത്തുകാണിക്കുന്നു. ഐക്യരാഷ്ട്രസഭ, യൂറോപ്യൻ യൂനിയൻ എന്നിവയുമായുള്ള ജി.സി.സിയുടെ തന്ത്രപരമായ സംഭാഷണങ്ങൾ, ആഗോള സമാധാന ശ്രമങ്ങൾക്കുള്ള പിന്തുണ, മാനുഷിക സംഭാവനകൾ എന്നിവയും പവിലിയനിൽ പ്രദർശിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.