ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ഇ​റ്റ​ലി​യു​ടെ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ

മെ​ലോ​ണി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

അ​മീ​ർ ഇ​റ്റ​ലി പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

മി​ലാ​നോ കോ​ർ​ട്ടി​ന ശൈ​ത്യ​കാ​ല ഒ​ളി​മ്പി​ക്സി​ന്റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി അ​മീ​ർ പ​ങ്കെ​ടു​ത്ത​പ്പോ​ൾ

 

ദോ​ഹ: സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്കാ​യി ഇ​റ്റ​ലി​യി​ലെ​ത്തി​യ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും പൊ​തു​താ​ൽ​പ​ര്യ​മു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​വ​രും പ​ങ്കു​വെ​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നും പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ലും പൊ​തു​വാ​യ താ​ൽ​പ​ര്യ​മു​ള്ള മ​റ്റു വി​ഷ​യ​ങ്ങ​ളും ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്തു.

ഇ​റ്റ​ലി​യി​ലെ മി​ലാ​ൻ സാ​ൻ സി​റോ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന 25ാമ​ത് ശൈ​ത്യ​കാ​ല ഒ​ളി​മ്പി​ക്സി​ന്റെ (മി​ലാ​നോ കോ​ർ​ട്ടി​ന 2026) ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലും അ​മീ​ർ പ​ങ്കെ​ടു​ത്തു.​ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണ​ത്ത​ല​വ​ന്മാ​ർ, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. അ​മീ​റി​നെ അ​നു​ഗ​മി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി സം​ഘ​വും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.​

ഗെ​യിം​സി​ന്റെ തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ -സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​ര​ങ്ങേ​റി. തു​ട​ർ​ന്ന് വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ​രേ​ഡും ന​ട​ന്നു. ഒ​ളി​മ്പി​ക് ദീ​പം തെ​ളി​ച്ച​തോ​ടെ ഗെ​യിം​സി​ന് ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ക്ക​മാ​യി. ഇ​തി​നി​ടെ, അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി (ഐ.​ഒ.​സി) പ്ര​സി​ഡ​ന്റ് കി​ർ​സ്റ്റി കോ​വെ​ൻ​ട്രി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.​ ഐ.​ഒ.​സി പ്ര​സി​ഡ​ന്റാ​യി ചു​മ​ത​ല​യേ​റ്റ കി​ർ​സ്റ്റി കോ​വെ​ൻ​ട്രി​യെ അ​ഭി​ന​ന്ദി​ച്ച അ​മീ​ർ, വി​ജ​യ​വും ആ​ശം​സ​ക​ളും നേ​ർ​ന്നു. ഖ​ത്ത​റും അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ മേ​ഖ​ല​ക​ളെ​ക്കു​റി​ച്ചും അ​വ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള വ​ഴി​ക​ളെ​ക്കു​റി​ച്ചും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യി. വി​വി​ധ മ​ന്ത്രി​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

Tags:    
News Summary - Emir meets with Italian Prime Minister Giorgia Meloni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.