മാ​സ്റ്റേ​ഴ്സ് ഹാ​ൻ​ഡ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്; കേ​ര​ള ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് മെ​ഡ​ൽ നേ​ട്ടം

ദോ​ഹ: പൂ​നെ​യി​ൽ ന​ട​ന്ന എ​ട്ടാ​മ​ത് ഓ​ൾ ഇ​ന്ത്യ ലെ​വ​ൽ മാ​സ്റ്റേ​ഴ്സ് ഹാ​ൻ​ഡ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ഖ​ത്ത​റി​ൽ​നി​ന്നും കേ​ര​ള ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് മെ​ഡ​ൽ നേ​ട്ടം. പൂ​നെ പി​മ്പി​രി ചി​ച് മൈ​താ​ന​ത്ത് ന​ട​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ 15 ൽ ​അ​ധി​കം ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

30 വ​യ​സ്സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ ബി​ർ​ള പ​ബ്ലി​ക്ക് സ്കൂ​ളി​ലെ ശ്രീ​കാ​ന്ത് സ്വ​ർ​ണ്ണ​മെ​ഡ​ലും, 35 വ​യ​സ്സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ ഗ​ലീ​ലി​യോ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ലെ സ​ജി ശ്രീ​കു​മാ​ർ, പോ​ഡാ​ർ പേ​ൾ സ്കൂ​ളി​ലെ ര​ജീ​ഷ്, ഖ​ത്ത​ർ എ​യ്റോ​നോ​ട്ടി​ക് അ​ക്കാ​ദ​മി​യി​ലെ ശ്യാം ​ശി​വ​ജി, എം.​ഇ.​എ​സ് സ്കൂ​ളി​ലെ ന​വാ​സ് എ​ന്നി​വ​ർ വെ​ള്ളി​മെ​ഡ​ലും നേ​ടി. 30 വ​യ​സ്സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ വി​ഭാ​ഗം ഫൈ​ന​ലി​ൽ ത​മി​ഴ്നാ​ടി​നെ 12-19 സ്കോ​റി​നാ​ണ് കേ​ര​ളം കീ​ഴ്പ്പെ​ടു​ത്തി​യ​ത്.

Tags:    
News Summary - Masters Handball Championship; Participants representing Kerala team win medals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.