ഹകിം സിയെഷ് അൽ ദുഹൈലുമായി കരാറിൽ ഒപ്പുവെച്ചപ്പോൾ
മൊറോക്കൻ താരം ഹകിം സിയെഷ് ഇനി ഖത്തർ ക്ലബിൽ
ദോഹ: മൊറോക്കോയുടെ സൂപ്പർതാരം ഹകിം സിയെഷ് ഇനി ഖത്തറിൽ കളിക്കും. അയാക്സ്, ചെൽകി, ഗലറ്ററസായ് തുടങ്ങിയ ക്ലബുകളിലൂടെ യൂറോപ്യൻ ഫുട്ബാളിൽ ശ്രദ്ധേയനായ മൊറോക്കേൻ മധ്യനിര താരത്തെ സ്വന്തമാക്കി ഖത്തർ സ്റ്റാർസ് ലീഗ് ക്ലബായ അൽ ദുഹൈൽ.
മിന്നൽ നീക്കത്തിനൊടുവിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് അൽ ദുഹൈൽ മൊറോക്കോയുടെയും യൂറോപ്യൻ ഫുട്ബാളിലെയും മിന്നും താരത്തെ തങ്ങളുടെ നിരയിലെത്തിച്ചത്.
താരം ക്ലബ് വിടുന്ന വാർത്ത ബുധനാഴ്ചയാണ് ഗലറ്റസറയാസ് വെളിപ്പെടുത്തിയത്. നാലു സീസണുകളിൽ ചെൽസിയിൽ കളിച്ച സിയെഷ് കഴിഞ്ഞ സീസണിലാണ് തുർക്കിയയിലെത്തിയത്. 31കാരനായ ഹകിം സിയെഷ് നേരത്തേ ദേശീയ ടീം ക്യാപ്റ്റനുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.