ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മുൻകരുതൽ സ്വീകരിച്ചതായി ഖത്തർ

​ദോഹ: ​മേഖലയിലെ പുതിയ സംഭവവികാസങ്ങൾ കണക്കിലെടുത്ത് പൗരർ, താമസക്കാർ, സന്ദർശകർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് മന്ത്രാലയം പ്രാധാന്യം നൽകുന്നത്. ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും നടപടികളും കൃത്യസമയത്ത് പൊതുജനങ്ങളെ അറിയിക്കും.

പൊതുജങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Qatar says precautions taken to ensure people's safety

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.