തോ​ഷി​മി​റ്റ്സു മൊ​ട്ടേ​ഗി

മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ആ​ശ​ങ്ക​രേ​ഖ​പ്പെ​ടു​ത്തി ജ​പ്പാ​ൻ

ദോ​ഹ: മേ​ഖ​ല​യി​ലെ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ ആ​ശ​ങ്ക​രേ​ഖ​പ്പെ​ടു​ത്തി ജ​പ്പാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി തോ​ഷി​മി​റ്റ്സു മൊ​ട്ടേ​ഗി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യെ ഫോ​ൺ വി​ളി​ച്ചു. മേ​ഖ​ല​യി​ലെ സൈ​നി​ക നീ​ക്ക​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത ഇ​രു​വ​രും, സം​ഘ​ർ​ഷ​ങ്ങ​ൾ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സു​ര​ക്ഷ​യി​ലും സ്ഥി​ര​ത​യി​ലും ചെ​ലു​ത്തു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. പ്ര​ശ്ന​ങ്ങ​ൾ സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളും ഇ​രു​വ​രും അ​വ​ലോ​ക​നം ചെ​യ്തു.

ഖ​ത്ത​റി​നു നേ​രെ​യു​ള്ള ഇ​റാ​ൻ ആ​ക്ര​മ​ണം രാ​ജ്യ​ത്തി​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​നു​നേ​രെ​യു​ള്ള ലം​ഘ​ന​മാ​ണെ​ന്നും ന​ല്ല അ​യ​ൽ​പ​ക്ക ന​യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി ഊ​ന്നി​പ്പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക സം​ഘ​ർ​ഷ​ങ്ങ​ളി​ൽ നി​ന്ന് അ​ക​ലം പാ​ലി​ക്കാ​ൻ ഖ​ത്ത​ർ എ​പ്പോ​ഴും താ​ൽ​പ​ര്യം കാ​ണി​ക്കു​ന്നു​ണ്ടെ​ന്നും ഇ​റാ​നും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​വും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണം സു​ഗ​മ​മാ​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഖ​ത്ത​റി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ അ​ടി​സ്ഥാ​ന ധാ​ര​ണ​ക​ളു​ടെ നി​ല​നി​ൽ​പ്പി​നെ ചോ​ദ്യം​ചെ​യ്യു​ന്നുവെന്നും അ​ദ്ദേ​ഹം അഭിപ്രായപ്പെ​ട്ടു. മേ​ഖ​ല​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച ജ​പ്പാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി തോ​ഷി​മി​റ്റ്സു മൊ​ട്ടേ​ഗി, എ​ല്ലാ ക​ക്ഷി​ക​ളോ​ടും സം​ഘ​ർ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ രം​ഗ​ത്തു​വ​ര​ണ​മെ​ന്നും ച​ർ​ച്ച​ക​ളി​ലേ​ക്കും ന​യ​ത​ന്ത്ര മാ​ർ​ഗ​ങ്ങ​ളി​ലേ​ക്കും മ​ട​ങ്ങ​ണ​മെ​ന്നും ആ​ഹ്വാ​നം ചെ​യ്തു.

Tags:    
News Summary - Japan expresses concern over conflicts in the region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.