ഇറാന്റെ ആക്രമണം; ഖത്തറിൽ വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ൾ നടത്തുന്നതിനെതിരെ ജാ​ഗ്ര​താ നി​ർ​ദേ​ശം

ദോ​ഹ: സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി ഖ​ത്ത​ർ ഗ​വ​ൺ​മെ​ന്റ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഓ​ഫി​സ്. മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ​ക്കു​റി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന തെ​റ്റാ​യ വി​വ​ര​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ വ്യ​ക്ത​ത വ​രു​ത്തി.

പ്ര​ധാ​ന​മാ​യും നാ​ല് കാ​ര്യ​ങ്ങ​ളി​ലാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​ത വ​രു​ത്തി​യ​ത്. മാ​ർ​ച്ച് ഒ​ന്നി​ന് ദോ​ഹ വി​മാ​ന​ത്താ​വ​ള​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു എ​ന്ന വാ​ർ​ത്ത തെ​റ്റാ​യ പ്ര​ചാ​ര​ണ​മാ​ണെ​ന്നും വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ വി​ശ​ദ​മാ​ക്കി.

ഒ​രു മി​സൈ​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ചി​ത​റി​ത്തെ​റി​ച്ച ഭാ​ഗ​ങ്ങ​ൾ വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ ചെ​റി​യ തോ​തി​ൽ തീ​പി​ടു​ത്ത​മു​ണ്ടാ​യി. സി​വി​ൽ ഡി​ഫ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ന​ടി ഇ​ട​പെ​ട്ട​തി​നാ​ൽ അ​ത് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്. ഭ​ക്ഷ്യോ​ത്പാ​ദ​ന ഫാ​ക്ട​റി​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണം: ഇ​റാ​നി​യ​ൻ ഡ്രോ​ണു​ക​ൾ ഖ​ത്ത​റി​ലെ ഒ​രു ഭ​ക്ഷ്യോ​ത്പാ​ദ​ന ഫാ​ക്ട​റി​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി എ​ന്ന പ്ര​ച​ര​ണം വാ​സ്ത​വ​വി​രു​ദ്ധ​മാ​ണ്. രാ​ജ്യ​ത്തെ ഒ​രു ഭ​ക്ഷ്യോ​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​നും നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ച​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ഖ​ത്ത​റി​ൽ നി​ന്നു​ള്ള​ത​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ദോ​ഹ​യി​ലെ ഷെ​റാ​ട്ട​ൺ ഹോ​ട്ട​ലി​ന് നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു​വെ​ന്ന വാ​ർ​ത്ത​യും തെ​റ്റാ​ണെ​ന്നും ഹോ​ട്ട​ലി​നെ ല​ക്ഷ്യ​മി​ട്ടു​ള്ള ഒ​രു നീ​ക്ക​വും ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഇ​ത്ത​രം വ്യാ​ജ​വാ​ർ​ത്ത​ക​ളും അ​ഭ്യൂ​ഹ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു. രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ച​രി​ക്കു​ന്ന അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്ക​രു​തെ​ന്നും ഔ​ദ്യോ​ഗി​ക സ്രോ​ത​സ്സു​ക​ളി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ മാ​ത്രം സ്വീ​ക​രി​ക്ക​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Iran's attack; Caution advised against spreading false propaganda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.