അപകടസ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കരുത്; മുന്നറിയിപ്പ് നൽകി ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ: സംഘർഷം തുടരുന്ന സാഹചര്യത്തിൽ അപകടസ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കുന്നതിനെതിരെയും രക്ഷാപ്രവർത്തനങ്ങളുടെയോ മറ്റ് അപകടങ്ങളുടെയോ ദൃശ്യങ്ങൾ പകർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും എതിരെ മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം വിശദമാക്കി. മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് വിവരങ്ങൾ പങ്കുവെച്ചത്.

അപകടസ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കുന്നതുമൂലം ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുന്നതായും ഇത് അടിയന്തര രക്ഷാപ്രവർത്തനങ്ങൾ വൈകുന്നതിന് കാരണമാകുന്നതായും മന്ത്രാലയം വിശദീകരിച്ചു.

നിലവിലെ സാഹചര്യം സുരക്ഷാ ഏജൻസികൾ അതീവ കാര്യക്ഷമതയോടെയും പ്രൊഫഷണലിസത്തോടെയും കൈകാര്യം ചെയ്തുവരികയാണെന്നും, അടിയന്തര സാഹചര്യമനുസരിച്ച് എല്ലാവിധ സജ്ജീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Qatar's Ministry of Interior warns against gathering in dangerous areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.