ദോഹ: ഫിത്ർ സക്കാത് വിഹിതം ഒരാൾക്ക് 15 റിയാൽ ആയിരിക്കുമെന്ന് ഔഖാഫ് മന്ത്രാലയം സക്കാത് കാര്യ വിഭാഗം അറിയിച്ചു. ദാതാക്കളുടെ സൗകര്യവും സുരക്ഷയും മുൻനിർത്തി പണമടക്കാൻ വിവിധ സംവിധാനങ്ങൾ വകുപ്പ് ഒരുക്കിയിട്ടുണ്ട്. സക്കാത്ത് ഫണ്ടിന്റെ ഔദ്യോഗിക ആപ്പ് വഴിയോ, www.zakat.gov.qa എന്ന വെബ്സൈറ്റിലൂടെയോ https://www.zf.org.qa/Qlinks എന്ന ലിങ്ക് ഉപയോഗിച്ചോ ഫിത്ർ സക്കാത് വിഹിതം കൈമാറാം. കൂടാതെ, രാജ്യത്തുടനീളം പ്രവർത്തിക്കുന്ന നിരവധി കലക്ഷൻ ഓഫിസുകൾ വഴിയോ വിവിധ പള്ളികളിൽ ഒരുക്കിയ പ്രത്യേക ശേഖരണ പോയന്റുകൾ വഴിയോ ഫിത്ർ സക്കാത് വിഹിതം കൈമാറാവുന്നതാണ്. ഇതു സംബന്ധിച്ച ദൈനംദിന വിവരങ്ങൾ വകുപ്പിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ലഭ്യമാക്കും.
അർഹരായ കുടുംബങ്ങൾക്ക് പെരുന്നാൾ നമസ്കാരത്തിന് മുമ്പായി ഭക്ഷണമായി തന്നെ ഫിത്ർ സക്കാത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു സ്പെഷലൈസ്ഡ് ഡെലിവറി കമ്പനിയുമായി സഹകരിക്കുന്നുണ്ടെന്നും ഔഖാഫ് അറിയിച്ചു. റമദാനിൽ വിശ്വാസികൾക്ക് തങ്ങളുടെ സക്കാത് കൈകാര്യം ചെയ്യാൻ വകുപ്പിനെ ചുമതലപ്പെടുത്താവുന്നതാണെന്ന് വകുപ്പ് മേധാവി മാലല്ല അബ്ദുറഹ്മാൻ അൽ ജാബിർ പറഞ്ഞു.
നിശ്ചിത സമയത്തിനുള്ളിൽ അർഹരായവരിലേക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പൂർണ്ണ ഉത്തരവാദിത്തം വകുപ്പ് ഏറ്റെടുക്കും, അതുവഴി വിശ്വാസികളുടെ കടമ കൃത്യമായി നിറവേറ്റപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.