സിദ്ദീഖ് മാഹി കഴിഞ്ഞ തവണത്തെ ഖത്തർ റണിൽ
ദോഹ: മാഹിക്കാരൻ മുഹമ്മദ് സിദ്ദീഖ് ഖത്തറിലെത്തിയിട്ട് വർഷം 25 ആയി. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നു. ദൈവാനുഗ്രഹത്താൽ ഇപ്പോഴും നല്ല കരുത്തുറ്റ ശരീരം. ആരോഗ്യകരമായ ജീവിതശൈലി തുടരാനുള്ള പ്രചോദനം നൽകിയത് 'ഗൾഫ്മാധ്യമം ഖത്തർ റൺ' ആണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അൽബിദ പാർക്കിൽ നടന്ന 'ഖത്തർ റൺ' ആദ്യഎഡിഷനിൽ മൂന്നുകിലോമീറ്റർ മാസ്റ്റേഴ്സ് വിഭാഗത്തിൽ സിദ്ദീഖിനായിരുന്നു നാലാം സ്ഥാനം. 16:53.3 സമയം കൊണ്ടാണ് ഓട്ടം പൂർത്തിയാക്കിയത്. ഇതിന് ശേഷം നല്ല ആരോഗ്യത്തിലേക്കുള്ള സിദ്ദീഖിെൻറ യാത്രകൾക്ക് കൂടുതൽ ഊർജം വന്നു. എല്ലാ ദിവസവും അതിരാവിലെ എഴുന്നേൽക്കും. ജോലിയുടെ ഭാഗമായി നടന്നെത്താൻ കഴിയുന്നിടത്തേക്കൊക്കെ കാൽനട തന്നെ ശരണം. കഴിയുന്നതും ആരോഗ്യകരമായ ഭക്ഷണം മാത്രം. ആഴ്ചയിൽ അഞ്ചുദിവസവും വൈകുന്നേരം മുടങ്ങാതെ ജിമ്മിൽ എത്തും. രണ്ടുമണിക്കൂർ വർക്കൗട്ട്. ഒരു ദിവസം ജിമ്മിലും ഒരു ദിവസം പുറത്തും രണ്ട് കിലോമീറ്റർ വീതം ഓടും. കഴിഞ്ഞ ഖത്തർ റണിൽ മൂന്നുകിലോമീറ്റർ ഓടി പൂർത്തിയാക്കിയത് ജീവിതത്തിലെ ആദ്യഅനുഭവം. ഇത്തവണയും നേരത്തേ തന്നെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരിപാടി നടക്കുന്ന ആസ്പെയറിലെ ട്രാക്കിലടക്കം എത്തി പരിശീലനവും മുറക്കുനടക്കുന്നു. 'എല്ലാവരും ഖത്തർ റണിൽ പങ്കെടുക്കണം... കാരണം ഇത് ആരോഗ്യത്തിലേക്കുള്ള ഓട്ടമാണ്' -സിദ്ദീഖ് പറയുന്നു.
ദേശീയകായികദിനത്തോടനുബന്ധിച്ച് 'നല്ല ആരോഗ്യത്തിലേക്ക്' എന്ന സന്ദേശവുമായി ഗൾഫ് മാധ്യമം ഒരുക്കുന്ന രണ്ടാമത് 'ഖത്തർ റൺ' ഇത്തവണ ഫെബ്രുവരി അഞ്ചിന് േദാഹ ആസ്പെയർ പാർക്കിലാണ്. ഗ്രാൻറ്മാൾ ഹൈപ്പർമാർക്കറ്റാണ് പ്രധാനപ്രായോജകർ. രാവിലെ 6.30ന് തുടങ്ങും. പത്ത് കിലോമീറ്റർ, അഞ്ച് കിലോമീറ്റർ, മൂന്ന് കിലോമീറ്റർ വിഭാഗങ്ങളിലായാണ് മത്സരം.
പത്ത് കിലോമീറ്റർ, അഞ്ച് കിലോമീറ്റർ വിഭാഗത്തിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും വെവ്വേറെയാണ് മത്സരം. 110 റിയാലാണ് രജിസ്ട്രേഷൻ ഫീസ്. ജൂനിയർ വിഭാഗത്തിൽ മൂന്നുകിലോമീറ്ററിലാണ് മത്സരം. 55 റിയാലാണ് ഫീസ്. ഏഴ്വയസ്സുമുതൽ 15 വയസ്സുവരെയുള്ളവർക്ക് പങ്കെടുക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയാണ് മത്സരം. ഏഴു മുതൽ പത്തു വയസ്സുവരെയുള്ളവർക്ക് ൈപ്രമറി വിഭാഗത്തിലും 11 വയസ്സുമുതൽ 15 വയസ്സുവരെയുള്ളവർ സെക്കൻഡറി വിഭാഗത്തിലുമാണ് മത്സരിക്കുക. എല്ലാ വിഭാഗത്തിലും ആദ്യ മൂന്നുസ്ഥാനത്തെത്തുന്നവരെ ഗംഭീര സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.
ദോഹയിലെ 'ഗൾഫ് മാധ്യമം' ഓഫിസിൽ നേരിെട്ടത്തി പേര് രജിസ്റ്റർ ചെയ്യാം. ഗൾഫ് സിനിമ സിഗ്നലിലെ 'മിസ്ർ ഇൻഷുറൻ'സ് കെട്ടിടത്തിലാണ് ഓഫിസ്. വിവരങ്ങൾക്ക് 55373946, 66742974 എന്നീ നമ്പറുകളിൽ വിളിക്കാം.
പരിപാടിയുടെ ഔദ്യോഗിക ജഴ്സിയുടെ പ്രകാശനം അടുത്ത ദിവസം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.