സൗ​ജ​ന്യ​മാ​യി അ​റ​ബി പ​ഠി​ക്കാം; 'ത​ക​ല്ലം' പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ

ദോ​ഹ: ലോ​ക​മെ​മ്പാ​ടും ഏ​റ്റ​വു​മ​ധി​കം സം​സാ​രി​ക്ക​പ്പെ​ടു​ന്ന ഭാ​ഷ​ക​ളി​ലൊ​ന്നാ​ണ് അ​റ​ബി. എ​ന്നാ​ൽ സ​മ​യ​ക്കു​റ​വ്, ഉ​യ​ർ​ന്ന കോ​ഴ്‌​സ് ഫീ​സു​ക​ൾ, നേ​രി​ട്ട് ക്ലാ​സി​ൽ പോ​കാ​നു​ള്ള ബു​ദ്ധി​മു​ട്ട് എ​ന്നി​വ പ​ല​രെ​യും പ​ഠ​ന​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ട് വ​ലി​ക്കു​ന്നു. ഈ ​ത​ട​സ്സ​ങ്ങ​ൾ നീ​ക്കി സൗ​ജ​ന്യ​മാ​യി ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ൽ അ​റ​ബി ഭാ​ഷ പ​ഠി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി ഖ​ത്ത​ർ ഔ​ഖാ​ഫ് ഇ​സ്ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യം. ഖ​ത്ത​റി​ലു​ള്ള​വ​ർ​ക്കും വി​ദേ​ശ​ത്തു​ള്ള​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി അ​റ​ബി ഭാ​ഷ പ​ഠി​ക്കു​ന്ന​തി​നാ​യി ഔ​ഖാ​ഫ് ഇ​സ്ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യം ത​ക​ല്ലം ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോം (വെ​ബ്‌​സൈ​റ്റ്, മൊ​ബൈ​ൽ ആ​പ്പ്) സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. തു​ട​ക്ക​ക്കാ​ർ​ക്കും ഇ​ട​ത്ത​രം അ​റി​വു​ള്ള​വ​ർ​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് കോ​ഴ്‌​സു​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

​അ​റ​ബി ഭാ​ഷ​യി​ൽ വാ​യി​ക്കാ​നും എ​ഴു​താ​നും സം​സാ​രി​ക്കാ​നും കേ​ട്ടു മ​ന​സ്സി​ലാ​ക്കാ​നു​മു​ള്ള പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം വ​ള​ർ​ത്താ​ൻ ഇ​തി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ന്നു. നി​ത്യ​ജീ​വി​ത​ത്തി​ലെ ആ​ശ​യ​വി​നി​മ​യ​ത്തി​നും സാം​സ്കാ​രി​ക അ​റി​വി​നും ഇ​സ്ലാ​മി​ക പ​ഠ​ന​ങ്ങ​ൾ​ക്കും ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ത​ര ഭാ​ഷ​ക്കാ​ർ, ജോ​ലി ആ​വ​ശ്യ​ങ്ങ​ൾ​ക്കും ബി​സി​ന​സി​നും യാ​ത്ര​ക​ൾ​ക്കും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി അ​റ​ബി പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്രൊ​ഫ​ഷ​ണ​ലു​ക​ൾ എ​ന്നി​വ​ർ​ക്കെ​ല്ലാം 'ത​ക​ല്ലം' (Takalam) പ്ലാ​റ്റ്‌​ഫോം വ​ഴി അ​റ​ബി ഭാ​ഷ പ​ഠ​നം എ​ളു​പ്പ​മാ​ക്കാം.

​ആ​കെ ഏ​ഴ് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് സി​ല​ബ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ​പ​ദാ​വ​ലി, ഉ​ച്ചാ​ര​ണം, എ​ഴു​ത്ത് എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന​യി ഓ​രോ ലെ​വ​ലി​ലും ട്യൂ​ട്ട​റി​ങ് വി​ഡി​യോ​ക​ളും ഇ​ന്റ​റാ​ക്ടീ​വ് പ​രി​ശീ​ല​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന 20 പാ​ഠ​ങ്ങ​ൾ വീ​ത​മു​ണ്ട്. ​പ​ഠ​ന മെ​റ്റീ​രി​യ​ലു​ക​ൾ ഓ​ൺ​ലൈ​നാ​യി കാ​ണാ​നും ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ഓ​ഫ്‌​ലൈ​നാ​യി പ​ഠി​ക്കാ​നും സാ​ധി​ക്കും.

​ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മി​ന് പു​റ​മെ, മ​ന്ത്രാ​ല​യം നേ​രി​ട്ടു​ള്ള സൗ​ജ​ന്യ ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്. ഇ​തി​ന്റെ സ​മ​യ​വി​വ​ര​ങ്ങ​ൾ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും അ​റി​യി​ക്കും. ഖ​ത്ത​റി​ലെ വൈ​വി​ധ്യ​മാ​ർ​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ അ​റ​ബി ഭാ​ഷ​യും സം​സ്കാ​ര​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് അ​റ​ബി ഭാ​ഷ പ​ഠ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

എ​ങ്ങ​നെ ര​ജി​സ്റ്റ​ർ ചെ​യ്യാം?

  • മ​ന്ത്രാ​ല​യ​ത്തി​ന്റെ വെ​ബ്‌​സൈ​റ്റി​ലോ 'ത​ക​ല്ലം' ആ​പ്പി​ലോ അ​ക്കൗ​ണ്ട് തു​ട​ങ്ങു​ക.
  • എ​ജു​ക്കേ​ഷ​ൻ സെ​ക്ഷ​നി​ൽ പോ​യി 'ത​ക​ല്ലം' ഓ​പ്ഷ​ൻ തി​ര​ഞ്ഞെ​ടു​ക്കു​ക.
  • ഇ​മെ​യി​ൽ വ​ഴി​യോ കോ​ഡ് വ​ഴി​യോ അ​ക്കൗ​ണ്ട് ആ​ക്ടി​വേ​റ്റ് ചെ​യ്യു​ക.
  • നി​ങ്ങ​ളു​ടെ അ​റ​ബി ഭാ​ഷ അ​റി​വി​ന​നു​സ​രി​ച്ച് അ​നു​യോ​ജ്യ​മാ​യ 'ലെ​വ​ൽ' തി​ര​ഞ്ഞെ​ടു​ത്ത് ​പ​ഠ​നം ആ​രം​ഭി​ക്കാം.
Tags:    
News Summary - Learn Arabic for free; through the 'Takallam' platform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.