ദോഹ: ഫുട്ബാൾ ലോകകപ്പിന് കാത്തിരിക്കുന്ന ഖത്തറിെൻറ മണ്ണിൽ പുതു ചരിത്രമെഴുതി കായിക താരങ്ങൾ. കാൽപന്തുകളിയുടെ ലോകമേളക്ക് ആതിഥ്യമരുളുന്ന ആദ്യ അറബ് രാജ്യമെന്ന ചരിത ്രമുഹൂർത്തത്തിനായി കാത്തിരിക്കുന്ന ഖത്തറിെൻറ മണ്ണിലൂടെ 33 രാജ്യങ്ങളിലെ അത്ലറ്റു കൾ ഓടിക്കയറിയത് ചരിത്രത്തിലേക്ക്. ലോകമൊന്നാകെ ഒറ്റ ട്രാക്കിൽ, ഒന്നിച്ചു തുടങ്ങി, ഒ ന്നിച്ചോടിയപ്പോൾ രാജ്യാതിർത്തികളും ഭാഷ-വേഷ വ്യത്യാസങ്ങളുമെല്ലാം ഇല്ലാതായി ദേശാ ന്തര സൗഹൃദം പൂക്കുന്ന മനോഹര കാഴ്ചക്കാണ് ദോഹ കോർണിഷിലെ അൽബിദ പാർക്ക് സാക്ഷ്യം വഹിച് ചത്. പുതു ജീവിതശൈലി പടുത്തുയർത്താൻ ഗൾഫ് മാധ്യമം തീർത്ത ആരോഗ്യത്തിെൻറ ട്രാക്കിലാണ ് അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച് ലോകമെങ്ങുമുള്ള അത്ലറ്റുകൾ അവിശ്വസനീയ മായ നേട്ടത്തിലൂടെ ചരിത്രത്തിന് പിറവിയൊരുക്കിയത്.
ഗൾഫ് മാധ്യമം ‘ഖത്തർ റൺ 2020’ മെഗാ ഇവൻറിലൂടെ 280ൽപരം താരങ്ങൾ കുതിച്ചുപാഞ്ഞപ്പോൾ ഖത്തറിെൻറ കായികലോകത്തും അതൊരു വിസ്മയം തീർത്ത പ്രകടനമായി മാറി. താരങ്ങൾക്കുപുറമെ കമ്യൂണിറ്റി നേതാക്കൾ, സന്നദ്ധ സംഘടന പ്രതിനിധികൾ, സാംസ്കാരിക പ്രമുഖർ, വ്യവസായികൾ, വിദ്യാർഥികൾ, വിവിധ കൂട്ടായ്മകൾ എന്നിവരും ചേർന്നതോടെ ‘ഖത്തർ റൺ 2020’നൊപ്പം 500ൽപരം സ്പോർട്സ് പ്രേമികളും ചരിത്രത്തിലേക്ക് കുതിച്ചു. ഖത്തറിൽ ആദ്യമായാണ് ഒരു ഇന്ത്യൻ മാധ്യമം ഇത്രയും വലിയൊരു കായികമാമാങ്കം സംഘടിപ്പിക്കുന്നത്. ഏറ്റവും മികവുറ്റ രീതിയിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങളെല്ലാം പാലിച്ച്, ആഗോളതലത്തിലുള്ള താരങ്ങൾക്ക് വേദിയൊരുക്കി, ഖത്തറിലെ കായികലോകത്തിന് വിലപ്പെട്ട സംഭാവന നൽകിയ ആദ്യ ഇന്ത്യൻ മാധ്യമ സ്ഥാപനമെന്ന റെക്കോഡ് ഇന്ന് ഗൾഫ് മാധ്യമത്തിന് സ്വന്തം.
ഒരു ദിവസത്തിെൻറ മുഴുവൻ സമയവും കായികപരിപാടികൾക്കായി മാത്രം മാറ്റിവെക്കുന്ന ഖത്തറിലെ ദേശീയ കായികദിനാചരണത്തിെൻറ മുന്നോടിയായി നടന്ന ‘ബ്രാഡ്മ’ ഗ്രൂപ് മുഖ്യപ്രായോജകരായ ഗൾഫ് മാധ്യമം ‘ഖത്തർ റൺ 2020’, ഇതോടെ ഖത്തർ കായികലോകത്ത് കലണ്ടർ ഇവൻറായി മാറുമെന്നത് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. മികവുറ്റ ജീവിതശൈലിയിലേക്കും അതുവഴി മികച്ച ആരോഗ്യത്തിലേക്കും പ്രവാസിലോകത്തെ കൈപിടിച്ചു നടത്തുന്നതിനായാണ് കായികമാമാങ്കങ്ങളുടെ വേദിയാകുന്ന ഖത്തറിൽ ഗൾഫ് മാധ്യമം മെഗാ ഇവൻറായ റണ്ണിന് കളമൊരുക്കിയത്. മലയാളികളുൾപ്പെട്ട ഇന്ത്യൻ പ്രവാസികളും വിദേശങ്ങളിൽ നിന്നെത്തി ഖത്തറിൽ താമസിക്കുന്ന മറ്റു പ്രവാസി സമൂഹങ്ങളും ആവേശകരമായ പ്രതികരണങ്ങളോടെയാണ് മെഗാ റണ്ണിനെ സ്വാഗതം ചെയ്തത്. അതേ ആവേശം വീരോചിതമായി പതിന്മടങ്ങായി പടരുന്ന കാഴ്ചകളാണ് റണ്ണിലുടനീളം കാണാനായതും. ഒമ്പത് കാറ്റഗറികളിലായി നടന്ന മത്സരങ്ങളിൽ പ്രായമെന്ന പരിധിയെ പിന്നിലാക്കി നാലുമുതൽ 60 വയസ്സ് വരെയുള്ളവരാണ് കുതിച്ചുപാഞ്ഞത്.
മേളയുടെ മുന്നിൽ നിലയുറപ്പിക്കാൻ സ്പോർട്സിനെ നെഞ്ചേറ്റുന്ന സ്വദേശി സമൂഹമായ ഖത്തരികളുടെ സാന്നിധ്യവും മത്സരാർഥികളിൽ ആവേശം വർധിപ്പിച്ചു. 37 ഖത്തരി താരങ്ങളാണ് പൂർണമായ സ്പോർട്സ് വസ്ത്രങ്ങളണിഞ്ഞ്, മികച്ച സ്പോർട്സ്മാൻ സ്പിരിറ്റോടെ ഗൾഫ് മാധ്യമം ഒരുക്കിയ ട്രാക്കിൽ വർധിത വീര്യത്തോടെ കായികക്കുതിപ്പ് നടത്താനെത്തിയത്. ഇന്ത്യക്കാർ കഴിഞ്ഞാൽ കൂടുതൽ പേർ പങ്കെടുത്ത രാജ്യമെന്ന ബഹുമതിയും ഖത്തർ തന്നെ സ്വന്തമാക്കി. ബ്രിട്ടീഷ് താരങ്ങളുടെ ഒഴുക്കായിരുന്നു രാവിലെ തന്നെ അൽബിദ പാർക്കിൽ കാണാനായത്. മികച്ച പരിശീലനം നടത്തി റണ്ണിനെത്തിയ 31 ബ്രിട്ടീഷ് താരങ്ങളും മിന്നുന്ന പ്രകടനം നടത്തിയാണ് പിൻവാങ്ങിയത്. പങ്കാളിത്തം കൊണ്ടു പിന്നീട് ശ്രദ്ധ നേടിയത് ഫിലിപ്പീൻസും ഇൗജിപ്തുമാണ്. 13 ഫിലിപ്പീൻസ് അത്ലറ്റുകൾ മാറ്റുരക്കാനെത്തുമ്പോൾ ഏഴു താരങ്ങളാണ് ഇൗജിപ്തുകാരായി ട്രാക്കിലിറങ്ങിയത്.
അമേരിക്കയിലെ ആറും നെതർലൻഡ്സിലെ അഞ്ചും താരങ്ങളെത്തിയതും സഹതാരങ്ങൾക്ക് വലിയ ആവേശമാണ് സമ്മാനിച്ചത്. റഷ്യ, ഫ്രാൻസ്, ജർമനി, അയർലൻഡ്, ഇറാൻ, ജോർഡൻ, ജപ്പാൻ, ലബനാൻ, മൊറോക്കോ, പോളണ്ട്, പോർചുഗൽ, സിംബാബ്വേ, തുനീഷ്യ, യുക്രെയ്ൻ, ശ്രീലങ്ക, സ്വീഡൻ, ന്യൂസിലൻഡ്, ഫലസ്തീൻ, അൽജീരിയ, ബ്രസീൽ, കാനഡ, ചിലി, ചെക് റിപ്പബ്ലിക്, റുമാനിയ തുടങ്ങിയ രാജ്യങ്ങളിലെ മികച്ച താരങ്ങളുടെ നീണ്ട നിരയാണ് ദോഹ അൽബിദ പാർക്കിൽ പുതിയ കായികചരിത്രപ്പിറവിയുടെ ശിൽപികളാവാനും അതുവഴി പുതിയൊരു കായികസംസ്കാരത്തിന് അടിത്തറയൊരുക്കാനും ഖത്തർ റണ്ണിലൂടെ ചരിത്രക്കുതിപ്പ് നടത്തിയത്.
മത്സരഫലം
പുരുഷന്മാർ: 10 കി.മീ. ഓപൺ
(16-39 വയസ്സ്)
ഫൈസൽ അൽഖത്വാനി (ഖത്തർ), അലക്സാണ്ടർ റീഡെൽ (ജർമനി), സഡോത് കൊച്ബതി (തുനീഷ്യ).വനിതകൾ: ലോറ ഡുൻ (ജർമനി), ഗെയിൽ ഡൊനാൾഡ്സൻ (ബ്രിട്ടൻ), ജുസാറ ടെൽസ് (ബ്രസീൽ)
10 കി.മീ മാസ്റ്റേഴ്സ്
(40 വയസ്സിനു മുകളിൽ)
പുരുഷന്മാർ: കോജോ കെയ്റിം, മിഖായേൽ ഇയാൻ ഒബ്രിയെൻ, ടിം മിൽസ് (മൂവരും ബ്രിട്ടൻ). വനിത വിഭാഗം (മാസ്റ്റേഴ്സ്): സാറ ടാലിയ (സ്വീഡൻ), അന്ന കരീൻ (സ്വീഡൻ), മിശേൽ പെഫർ (റഷ്യ)
5 കി.മീ. ഓപൺ (16-39 വയസ്സ്)
പുരുഷന്മാർ: സിദ് അലി ഗെറിന (അൽജീരിയ), ആന്ദ്രേയി ക്ലാർക് (ഇന്ത്യ), ഡേവിഡ് ഹോഡ്സൻ(ഇന്ത്യ).വനിത വിഭാഗം: ടെറ്റിയാന പിഡോറിന (യുക്രെയ്ൻ), സൈനിൽ മേർസ (കെനിയ), റഷ സജീർ കലന്തൻ (ഇന്ത്യ)
5 കി.മീ മാസ്റ്റേഴ്സ്
(40 വയസ്സിനു മുകളിൽ)
സ്റ്റീവ് ക്ലൂൺ (അയർലൻഡ്), ശക്കീർ ചീരായി (ഇന്ത്യ), മൈക് ഡി കോസ്റ്റർ (ബ്രിട്ടൻ). വനിത വിഭാഗം: ക്രിസ്റ്റി സ്കെൽട്ടൻ (സിംബാബ്വേ), മാർഗരറ്റ് എഗ്ലസ് (ബ്രിട്ടൻ), റാച്ചൽ റസ്റ്റ് (അമേരിക്ക).
3 കി.മീ. ഓപൺ (16-39 വയസ്സ്)
പുരുഷന്മാർ: ഖാലിദ് അൽസുബൈ (ഖത്തർ), കെരദ്ദിൻ ബുറാസ് (അൽജീരിയ), മുഹമ്മദ് ഹഖീം അബ്ദുൽ (ശ്രീലങ്ക). വനിത വിഭാഗം: കാർലിൻ ബ്രോയസ് (നെതർലൻഡ്സ്), ഷാർലറ്റ് (ബ്രിട്ടൻ), ലിബ്ബി അേൻറാണിക് (ബ്രിട്ടൻ)
3 കി.മീ. മാസ്റ്റേഴ്സ് (40 വയസ്സിനു
മുകളിൽ)
ജോർജ് സൈദാൻ, സജീർ കലന്തൻ, ഷഹീൻ മുഹമ്മദ് ഷാഫി (മൂവരും ഇന്ത്യ). വനിത വിഭാഗം: ആൻ ഫിർത് (അയർലൻഡ്), ശ്രേയ സുരാജ് (ഇന്ത്യ).
3 കി.മീ ജൂനിയേഴ്സ് (11-15 വയസ്സ്)
ഗുല്ലിനം അലൈനർ (ഫ്രാൻസ്), ഫർദീൻ റിയാസ് അഹ്മദ് (ഇന്ത്യ), അഹ്മദ് അൽസയ്ദ് (ഖത്തർ). പെൺകുട്ടികൾ: സമ സജീർ കലന്തൻ(ഇന്ത്യ), ഹനയ (ഇൗജിപ്ത്), അതിഥി നമ്പ്യാർ (ഇന്ത്യ).
2 കി.മീ ജൂനിയേഴ്സ് (7-10 വയസ്സ്)
ആറ്യൻ ഖെശ് വെല, ഒലിവർ, മിഖ ഒസ്വേ (മൂവരും ബ്രിട്ടൻ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.