ബാ​ക് ടു ​സ്കൂ​ൾ; വി​ദ്യാ​ല​യ​ങ്ങ​ൾ ഇ​ന്നു മു​ത​ൽ സ​ജീ​വ​മാ​കും

ദോ​ഹ: മൂ​ന്നാ​ഴ്ച നീ​ണ്ട ഓ​ഫ് ലൈ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ശേ​ഷം ഖ​ത്ത​റി​ൽ വി​ദ്യാ​ല​യ​ങ്ങ​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ഈ​ദ് അ​വ​ധി​ക്കു​ശേ​ഷം ഇ​ന്ന് തു​റ​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഘ​ട്ടം ഘ​ട്ട​മാ​യി നേ​രി​ട്ടു​ള്ള പ​ഠ​ന രീ​തി​യി​ലേ​ക്ക് മാ​റും. മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ൺ​ലൈ​നി​ലേ​ക്ക് മാ​റി​യ സ്കൂ​ൾ -യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ഭ്യാ​സം അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ സാ​ധാ​ര​ണ നി​ല​യി​ൽ പു​ന​രാം​രം​ഭി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ -ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പെ​രു​ന്നാ​ൾ അ​വ​ധി ക​ഴി​ഞ്ഞ് ഇന്നുമു​ത​ൽ ഘ​ട്ടം ഘ​ട്ട​മാ​യി നേ​രി​ട്ടു​ള്ള പ​ഠ​ന​രീ​തി​യി​ലേ​ക്ക് മാ​റും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഇന്ന് തു​റ​ക്കു​ക. സ്കൂ​ളു​ക​ളി​ലെ​യും കി​ന്റ​ർ​ഗാ​ർ​ട്ട​നു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ൺ​ലൈ​ൻ പ​ഠ​നം മാ​ർ​ച്ച് 26 വ​രെ തു​ട​രും. വാ​രാ​ന്ത്യ അ​വ​ധി ക​ഴി​ഞ്ഞ് 29 മു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ട്ട് സ്കൂ​ളി​ലെ​ത്ത​ണം. ന​ഴ്സ​റി​ക​ൾ ബു​ധ​നാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ക്കും.

ഇ​ട​വേ​ള​ക്കു​ശേ​ഷം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ നേ​രി​ട്ടു​ള്ള പ​ഠ​നം ആ​രം​ഭി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ന്ത്രാ​ല​യം ചി​ല ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. അ​ടി​യ​ന്ത​ര എ​ക്സി​റ്റു​ക​ൾ, ഒ​ഴി​പ്പി​ക്ക​ൽ പാ​ത​ക​ൾ, അ​സം​ബ്ലി പോ​യ​ന്റു​ക​ൾ തു​ട​ങ്ങി​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. 

Tags:    
News Summary - Back to school; Schools will be open from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.