വെ​ള്ള​ക്കെ​ട്ടു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ

'OUN' ആ​പ്പ് വ​ഴി​യോ 184 എ​ന്ന ന​മ്പ​റി​ൽ

ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യാം

സുരക്ഷാ നി​ർ​ദേ​ശങ്ങൾ ശ്രദ്ധിക്കണേ...

ദോ​ഹ: മ​ഴ തു​ട​രു​മെ​ന്ന് ഖ​ത്ത​ർ കാ​ലാ​വ​സ്ഥാ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. മ​ഴ​യ​ത്ത് വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ വേ​ഗ​ത കു​റ​ക്ക​ണ​മെ​ന്നും ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. ​മു​ന്നി​ലു​ള്ള വാ​ഹ​ന​വു​മാ​യി കൃ​ത്യ​മാ​യ അ​ക​ലം പാ​ലി​ക്കു​ക. ​വൈ​പ്പ​റു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക. ​റോ​ഡു​ക​ളി​ലെ വെ​ള്ള​ക്കെ​ട്ടു​ക​ളു​ടെ ആ​ഴം അ​റി​യാ​തെ അ​തി​ലൂ​ടെ വാ​ഹ​നം ഇ​റ​ക്ക​രു​തെ​ന്നും മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു.

വീ​ടു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മ​ന്ന് പൗ​ര​ന്മാ​രോടും താ​മ​സ​ക്കാ​രോടും മു​നി​സി​പ്പാ​ലി​റ്റ് മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. വീ​ടി​ന്റെ മു​ക​ൾ​ഭാ​ഗം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണമെന്നും ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ങ്ങ​ൾ പ​തി​വാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു. തു​റ​ന്ന ഡ്രെ​യി​നേ​ജു​ക​ൾ, പാ​ർ​ക്കു​ക​ളി​ലെ​യും തെ​രു​വു​ക​ളി​ലെ​യും വൈ​ദ്യു​ത തൂ​ണു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് കാ​ൽ​ന​ട​ക്കാ​ർ വി​ട്ടു​നി​ൽ​ക്ക​ണം. വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ന​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു.

മ​ഴ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ ആ​വ​ശ്യ​മാ​യ ഒ​രു​ക്ക​ങ്ങ​ൾ അ​ധി​കൃ​ത​ർ ന​ട​ത്തി​യി​ട്ടു​ണ്ട്. ​വെ​ള്ള​ക്കെ​ട്ടു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ 'OUN' ആ​പ്പ് വ​ഴി​യോ 184 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യേ​ണ്ട​താ​ണ്.

ഡ്രെ​യി​നേ​ജ് ശൃം​ഖ​ല​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നും ഹൈ​വേ​ക​ളി​ലും തു​ര​ങ്ക​ങ്ങ​ളി​ലും മ​ഴ​വെ​ള്ളം അ​ടി​ഞ്ഞു​കൂ​ടു​ന്ന​ത് ഒഴിവാ​ക്കു​ന്ന​തി​നു​മാ​യി പൊ​തു​മ​രാ​മ​ത്ത് അ​തോ​റി​റ്റി​യാ​യ അ​ഷ്ഗ​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​ല​വി​ലെ കാ​ലാ​വ​സ്ഥ കാ​ര​ണം വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്ക് നേ​രി​ടേ​ണ്ടി​വ​രു​ന്ന ആ​ശ​ങ്ക​ക​ൾ​ക്ക് 188 എ​ന്ന ന​മ്പ​റി​ലൂ​ടെ​യോ customerservice@ashghal.gov.qa എ​ന്ന ഇ​മെ​യി​ൽ വ​ഴി​യോ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് അ​ഷ്ഗ​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Please follow the safety instructions...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.