ദോഹ: ജീവിതശൈലീ രോഗങ്ങളെ പടിക്കുപുറത്താക്കി ആരോഗ്യത്തിലേക്ക് ചുവടുവെക്കാൻ പ്രവ ാസികൾക്ക് പുതുവത്സര സമ്മാനവുമായി ഗൾഫ് മാധ്യമം. ‘ആരോഗ്യമുള്ള ജീവിതം’ സന്ദേശവു മായി ഖത്തറിലെ ഇന്ത്യക്കാരായ പ്രവാസികൾക്കുവേണ്ടി ഗൾഫ് മാധ്യമം ‘ഖത്തർ റൺ 2020’ മെഗാ പരി പാടിയുടെ ലോഗോ പ്രകാശനം ചെയ്തു.
മലയാളം 98.6 റേഡിയോ ഫ്ലോറിൽ നടന്ന ചടങ്ങിൽ ബ്രാഡ്മ ഗ്രൂപ് സി.ഇ.ഒ ഹാഫിസ ്, മാധ്യമം-മീഡിയവൺ ഖത്തർ ചെയർമാൻ റഹീം ഓമശ്ശേരി എന്നിവർ ചേർന്ന് പ്രകാശനം നടത്തി. റ ിപ്പോർട്ടർ നാഷിഫ് അലിമിയാൻ, ഖത്തർ റൺ കോഓഡിനേറ്റർ സക്കീർ ഹുസൈൻ, നാസർ ആലുവ എന്നിവർ സംബന്ധിച്ചു. ബ്രാഡ്മ ഗ്രൂപ് മുഖ്യ പ്രായോജകരാകുന്ന ‘ഖത്തർ റൺ 2020’ ഫെബ്രുവരി ഏഴിന് ദോഹ അൽബിദ പാർക്കിൽ രാവിലെ ഏഴിന് തുടങ്ങും.
പ്രവാസികളിൽ ആരോഗ്യമുള്ള ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് പരിപാടി. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.wanasatime.com/sports/qatarrun എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്ന എല്ലാവർക്കും മെഡൽ, ടീ ഷർട്ട്, പങ്കെടുക്കുന്നതിെൻറ ഫോട്ടോ എന്നിവ നൽകും. മത്സരം പൂർത്തിയാക്കിയ സമയം അറിയാനുള്ള ഡിജിറ്റൽ സംവിധാനവുമൊരുക്കും. ഓരോ കാറ്റഗറിയിലുമുള്ള ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് (മിനി കിഡ്സ് ഒഴികെ) ആകർഷകമായ സമ്മാനങ്ങൾ നൽകും.
ഓൺലൈനിലോ ‘ഗൾഫ് മാധ്യമം’ ദോഹ ഓഫിസിൽ നേരിട്ടോ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് 66742974, 55373946, 55200890 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. നാല് മുതൽ 60 വയസ്സുവരെയുള്ള എല്ലാ ഇന്ത്യക്കാർക്കും പങ്കെടുക്കാം. വിവിധ വിഭാഗങ്ങളിലായി എല്ലാവർക്കും പങ്കെടുക്കാൻ കഴിയുന്ന രൂപത്തിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.
16 മുതൽ 40 വരെ പ്രായമുള്ളവർക്കായി അഞ്ചു കിലോമീറ്റർ, മൂന്നു കിലോമീറ്റർ മത്സരമാണ് ഉണ്ടാവുക. ഇൗ വിഭാഗം അഡൽറ്റ് ഓപൺ കാറ്റഗറിയാണ്.
40 വയസ്സിന് മുകളിലുള്ളവർക്കായും (മാസ്റ്റേഴ്സ് വിഭാഗം) ഇതേ ദൂരപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. സീനിയർ കിഡ്സ് വിഭാഗത്തിൽ 11നും 15നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂന്നു കിലോമീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുക്കാം. ജൂനിയർ കിഡ്സ് വിഭാഗത്തിൽ ഏഴു മുതൽ പത്ത് വയസ്സു വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി രണ്ടു കിലോമീറ്ററിലാണ് മത്സരം. നാലുമുതൽ ആറു വയസ്സു വരെയുള്ളവർക്ക് മിനി കിഡ്സ് വിഭാഗത്തിൽ മത്സരിക്കാം. ഇവർക്ക് 500 മീറ്ററാണ് ദൂരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.