ദോഹ: തൊഴിലാളികളും ജീവനക്കാരും ദേശീയ മേൽവിലാസം രജിസ്റ്റർ ചെയ്തെന്ന് രാജ്യത്തെ പൊതു-സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതുവരെ ചെയ്യാത്തവർ ജൂലൈ 26ന് മുമ്പ് രജിസ്റ്റർ ചെയ്യണം. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും എച്ച്.ആർ വിഭാഗങ്ങളും അഡ്മിനിസ്േട്രറ്റിവ് മാനേജർമാരും ഇക്കാര്യം ശ്രദ്ധിക്കണം. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവരെ അതിന് േപ്രരിപ്പിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.മേൽവിലാസ രജിസ്േട്രഷന് മെട്രാഷ് 2 സ്മാർട്ട് ഫോൺ ആപ്ലിക്കേഷനോ മന്ത്രാലയത്തിെൻറ വെബ്സൈറ്റോ ഉപയോഗപ്പെടുത്താം.
നിശ്ചിത തീയതിക്കകം രജിസ്റ്റർ ചെയ്തില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.ഇതുവരെ ദശലക്ഷം ആളുകളാണ് ദേശീയ മേൽവിലാസം രജിസ്റ്റർ ചെയ്തത്. ഈ വർഷം ജനുവരി 27നാണ് ദേശീയ മേൽവിലാസ നിയമം പ്രാബല്യത്തിൽ വന്നത്. ജനുവരി 27 മുതൽ ജൂലൈ 26 വരെയാണ് രജിസ്റ്റർ ചെയ്യുന്നതിന് ആഭ്യന്തര മന്ത്രാലയം അനുവദിച്ച സമയം. മേൽവിലാസത്തിൽ നൽകുന്ന വിവരങ്ങൾ കൃത്യമായിരിക്കണമെന്നും തെറ്റായ വിവരങ്ങൾ നൽകിയാൽ 10,000 റിയാൽ പിഴ ചുമത്തുമെന്നും നിയമം അനുശാസിക്കുന്നുണ്ട്.
ആറ് മാസത്തിനിടെ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ കോടതിയിലെത്തും മുമ്പ് കേസിൽ നിന്നൊഴിവാകണമെങ്കിൽ ബന്ധപ്പെട്ട അതോറിറ്റിക്ക് മുമ്പാകെ 5000 റിയാൽ പിഴ അടക്കണം.ഓരോരുത്തരുടെയും ഖത്തറിലെ താമസസ്ഥലത്തെ വിലാസം, ലാൻഡ്ലൈൻ നമ്പർ, മൊബൈൽ നമ്പർ, ഇ-മെയിൽ അഡ്രസ്, തൊഴിൽ സ്ഥലത്തെ വിവരങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ദേശീയ മേൽവിലാസ വിവരങ്ങൾ.മേൽവിലാസ നിയമപ്രകാരം രാജ്യത്തെ പൗരന്മാരും താമസക്കാരും മന്ത്രാലയം ആവശ്യെപ്പടുന്ന വിവരങ്ങൾ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. 2017ലെ 24ാം നമ്പര്‍ ദേശീയ മേല്‍വിലാസ നിയമമാണ് നടപ്പാക്കുന്നത്.
രാജ്യത്തിെൻറ സാമൂഹിക-സാമ്പത്തിക വികസനങ്ങള്‍ക്ക് നിയമം പിന്തുണ നല്‍കും. ഒരേസമയം, സർക്കാറിനും ജനങ്ങൾക്കും ഗുണകരമാണിത്. ഭരണനിർവഹണ രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ നിയമത്തിലൂടെ കഴിയും. നിയമപ്രകാരം നൽകുന്ന വിലാസമായിരിക്കും വിവിധ സർക്കാർ തല നടപടികൾക്കായി ഉപയോഗിക്കുക. പൗരന്മാര്, പ്രവാസികള്‍, സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവക്കെല്ലാം തങ്ങളുടെ വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇത്തരത്തിൽ രജിസ്റ്റര്‍ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.