ആ​പ്പി​ൾ ഐ.​ഒ.​എ​സ് പ​തി​പ്പു​ക​ളി​ലെ സു​ര​ക്ഷ വീ​ഴ്ച​ക​ൾ പ​രി​ഹ​രി​ക്ക​ണം

ദോ​ഹ: ആ​പ്പി​ൾ ഐ.​ഒ.​എ​സ് (iOS) പ​തി​പ്പു​ക​ളി​ൽ ഗു​രു​ത​ര​മാ​യ സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ആ​പ്പി​ൾ പു​റ​ത്തി​റ​ക്കി​യ സു​ര​ക്ഷാ അ​പ്‌​ഡേ​റ്റു​ക​ൾ ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ഷ​ണ​ൽ സൈ​ബ​ർ സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി ആ​വ​ശ്യ​പ്പെ​ട്ടു. ആ​ധു​നി​ക എ​ക്‌​സ്‌​പ്ലോ​യി​റ്റ് ടൂ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ച് വ്യാ​പ​ക​മാ​യി ചാ​ര​പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടാ​ൻ സാ​ഹ​ച​ര്യ​മു​ള്ള പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.

ഒ​രു വ്യാ​ജ വെ​ബ്‌​സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ലൂ​ടെ​യോ അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും വൈ​റ​സ് ബാ​ധി​ച്ച ലി​ങ്കു​ക​ളി​ൽ ക്ലി​ക്ക് ചെ​യ്യു​ന്ന​തി​ലൂ​ടെ​യോ ഹാ​ക്ക​ർ​മാ​ർ​ക്ക് ഐ​ഫോ​ണി​ന്റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​ൻ സാ​ധി​ക്കും.

ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ നി​ര​വ​ധി സു​ര​ക്ഷാ അ​പ്‌​ഡേ​റ്റു​ക​ൾ ആ​പ്പി​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. iOS 13, iOS 14 എ​ന്നീ പ​ഴ​യ പ​തി​പ്പു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ഫോ​ണു​ക​ളി​ൽ സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഈ ​പ​തി​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ​പു​തി​യ സു​ര​ക്ഷാ അ​പ്‌​ഡേ​റ്റു​ക​ൾ ല​ഭ്യ​മാ​കു​ന്ന മു​റ​ക്ക് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യ​ണം.

അ​പ​രി​ചി​ത​മാ​യ സ്രോ​ത​സ്സു​ക​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന ലി​ങ്കു​ക​ളോ സ​ന്ദേ​ശ​ങ്ങ​ളോ തു​റ​ക്കു​മ്പോ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണെ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - Apple must fix security flaws in iOS updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.