പ്രി​ൻ​സ് ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ബി​ൻ അ​ബ്ദു​ല്ല അ​ൽ സൗ​ദ്, ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​

റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, ഹ​കാ​ൻ ഫി​ദാ​ൻ

മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം; നയതന്ത്ര നീക്കങ്ങളുമായി ഖത്തർ

ദോ​ഹ: മേ​ഖ​ല​യി​ലെ സൈ​നി​ക സം​ഘ​ർ​ഷ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി വി​വി​ധ രാ​ഷ്ട്ര​ങ്ങ​ളു​ടെ നേ​താ​ക്ക​ളു​മാ​യി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി ച​ർ​ച്ച ന​ട​ത്തി. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ച​ർ​ച്ച. സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ്രി​ൻ​സ് ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ബി​ൻ അ​ബ്ദു​ല്ല അ​ൽ സൗ​ദ്, കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് ജാ​റ​ഹ് ജാ​ബ​ർ അ​ൽ അ​ഹ​മ്മ​ദ് അ​ൽ സ​ബാ​ഹ്, യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ സാ​യി​ദ് അ​ൽ ന​ഹ് യാ​ൻ, തു​ർ​ക്കി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹ​കാ​ൻ ഫി​ദാ​ൻ, ഈ​ജി​പ്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​ബ​ദ​ർ അ​ബ്ദ​ലാ​തി, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പ്ര​തി​നി​ധി കാ​ജ ക​ല്ലാ​സ് എ​ന്നി​വ​രു​മാ​യാ​ണ് ഫോ​ണി​ൽ സം​സാ​രി​ച്ച​ത്.

മേ​ഖ​ല​യി​ലെ സൈ​നി​ക സം​ഘ​ർ​ഷ​ങ്ങ​ളും അ​വ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സു​ര​ക്ഷ​യി​ലും സ്ഥി​ര​ത​യി​ലും ഉ​ണ്ടാ​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളും സം​ഭാ​ഷ​ണ​ത്തി​നി​ടെ മ​ന്ത്രി​മാ​ർ ച​ർ​ച്ച ചെ​യ്തു. എ​ല്ലാ ത​ർ​ക്ക​ങ്ങ​ളും സ​മാ​ധാ​ന​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണം.

ഏ​തൊ​രു സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​വും ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും ച​ർ​ച്ച​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നു​മാ​യി കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​വും ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ വി​വ​ധ രാ​ഷ്ട്ര​ങ്ങ​ളു​ടെ നേ​താ​ക്ക​ൾ എ​ടു​ത്തു​പ​റ​ഞ്ഞു. ആ​ഗോ​ള ഊ​ർ​ജ സു​ര​ക്ഷ, സ​മു​ദ്ര​ഗ​താ​ഗ​തം, പാ​രി​സ്ഥി​തി​ക സു​ര​ക്ഷ എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും മേ​ഖ​ല​യി​ലെ സ്ഥി​ര​ത സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി വി​വേ​ക​ത്തോ​ടെ​യും സം​യ​മ​ന​ത്തോ​ടെ​യും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ഓ​ർ​മി​പ്പി​ച്ചു.

Tags:    
News Summary - Conflict in the region; Qatar makes diplomatic moves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.