Posted On
date_range Updated On
date_range പത്തനാപുരം സ്വദേശി ദോഹയിൽ നിര്യാതനായി
ദോഹ: കൊല്ലം പത്തനാപുരം സ്വദേശി ദോഹയിൽ നിര്യാതനായി. പത്തനാപുരം പൗര്‍ണ്ണമിയില്‍ അജയകുമാര്‍ ആണ് മരിച്ചത്. 55 വയസ്സായിരുന്നു. താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലിരിക്കെ, കഴിഞ്ഞദിവസമാണ് മരിച്ചത്. പിതാവ്: കേശവൻ നായർ. മാതാവ്: സുമതികുട്ടി അമ്മ. ഭാര്യ ആശാറാണി.
ഇരുപത് വർഷത്തോളമായി ഖത്തർ പ്രവാസിയായ അജയകുമാര്‍ അടുത്തമാസം നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. അവയവദാന കര്‍മ്മം നിർവഹിച്ചാണ് അദ്ദേഹം യാത്രയായത്. പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാവിലെ 10.50ന് നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.