ഖത്തർ സൈനികരുടെ വീരമൃത്യു: അനുശോചിച്ച്​ സൗദി ഭരണനേതൃത്വവും ലോ​ക നേ​താ​ക്കളും

റിയാദ്: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഹെലികോപ്റ്റർ അപകടത്തിൽ ഖത്തർ സായുധ സേനാംഗങ്ങൾ വീരമൃത്യു വരിച്ച സംഭവത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് സൗദി ഭരണനേതൃത്വം അനുശോചനം അറിയിച്ചു.

സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ഖത്തർ അമീറിന് പ്രത്യേകം അനുശോചന സന്ദേശങ്ങൾ അയച്ചു.

ഖത്തർ പ്രാദേശിക സമുദ്രാതിർത്തിയിൽ പതിവ് ഡ്യൂട്ടിക്കിടെ സാങ്കേതിക തകരാറിനെ തുടർന്ന് ഹെലികോപ്റ്റർ തകർന്നു വീണാണ് അപകടമുണ്ടായത്. ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ ഖത്തർ സായുധ സേനയിലെ നിരവധി അംഗങ്ങൾക്ക് ജീവൻ നഷ്​ടമായ വാർത്ത ഏറെ ദുഃഖത്തോടെയാണ് അറിഞ്ഞതെന്ന് സൗദി നേതാക്കൾ വ്യക്തമാക്കി.

രാജാവി​െൻറ അനുശോചനം:

‘സാങ്കേതിക തകരാർ മൂലം ഹെലികോപ്റ്റർ തകർന്നു വീണ വാർത്ത അതീവ ദുഃഖത്തോടെയാണ് ശ്രവിച്ചത്. താങ്കൾക്കും വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്കും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പരേതർക്ക് സർവശക്തനായ അല്ലാഹു കാരുണ്യവും പാപമോചനവും നൽകി അനുഗ്രഹിക്കട്ടെ. നിങ്ങളെ എല്ലാവിധ വിപത്തുകളിൽ നിന്നും ദൈവം കാത്തുരക്ഷിക്കട്ടെ.’

കിരീടാവകാശിയുടെ അനുശോചനം:

‘ഖത്തർ സൈനികരുടെ വിയോഗ വാർത്ത അറിഞ്ഞതിൽ അതീവ ദുഃഖമുണ്ട്. അമീറിനെയും മരിച്ചവരുടെ കുടുംബങ്ങളെയും ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു. പരേതരുടെ ആത്മാക്കൾക്ക് സ്വർഗം ലഭിക്കാനായി പ്രാർത്ഥിക്കുന്നു.’

സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള സാഹോദര്യ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം, ദുരന്തമുഖത്ത് ഖത്തറിനൊപ്പം നിലകൊള്ളുന്നതായും സൗദി ഭരണകൂടം സന്ദേശത്തിൽ അടിവരയിട്ടു.



അ​നു​ശോ​ചിച്ച് ലോ​ക നേ​താ​ക്ക​ൾ

ദോ​ഹ: ഹെ​ലി​കോ​പ്ട​ർ ത​ക​ർ​ന്നു വീ​ണ് ​ഖ​ത്ത​ർ സാ​യു​ധ സേ​നാ അം​ഗ​ങ്ങ​ൾ വീ​ര​മൃ​ത്യു വ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ. സൗ​ദി അ​റേ​ബ്യ, കു​വൈ​ത്ത്, യു.​എ.​ഇ, ഈ​ജി​പ്ത് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രാ​ണ് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യെ ഫോ​ണി​ൽ വി​ളി​ച്ച് അ​നു​ശോ​ച​നം അ​റി​യി​ച്ച​ത്.

സാ​ങ്കേ​തി​ക ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് ഖ​ത്ത​റി​ന്റെ സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ വെ​ച്ചാ​ണ് ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ്രി​ൻ​സ് ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ബി​ൻ അ​ബ്ദു​ല്ല അ​ൽ സൗ​ദ്, കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് ജാ​റ​ഹ് ജാ​ബ​ർ അ​ൽ അ​ഹ​മ്മ​ദ് അ​ൽ സ​ബാ​ഹ്, യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ സാ​യി​ദ് അ​ൽ ന​ഹ് യാ​ൻ, തു​ർ​ക്കി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹ​കാ​ൻ ഫി​ദാ​ൻ, ഈ​ജി​പ്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​ബ​ദ​ർ അ​ബ്ദ​ലാ​ത്തി എ​ന്നി​വ​രാ​ണ് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യെ വി​ളി​ച്ച് അ​നു​ശോ​ച​നം അ​റി​യി​ച്ച​ത്.

ഹെ​ലി​ക്കോ​പ്ട​ർ അ​പ​ക​ട​ത്തി​ൽ ഏ​ഴ് സൈ​നി​ക​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഖ​ത്ത​ർ, തു​ർ​ക്കി രാ​ജ്യ​ങ്ങ​ൾ​ക്ക് ബ​ഹ്‌​റൈ​ൻ അ​നു​ശോ​ച​നം അ​റി​യി​ച്ചു. ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ലാ​ണ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സൈ​നി​ക​രെ കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഹെ​ലി​ക്കോ​പ്ട​റാ​ണ് ഖ​ത്ത​ർ തീ​ര​ത്ത് ത​ക​ർ​ന്നു​വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ ഖ​ത്ത​ർ സാ​യു​ധ സേ​ന​യി​ലെ അം​ഗ​ങ്ങ​ളും ഖ​ത്ത​ർ -തു​ർ​ക്കി​യ സം​യു​ക്ത സേ​ന​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് വീ​ര​മൃ​ത്യു വ​രി​ച്ച​ത്.

Tags:    
News Summary - Saudi Arabia Extends Condolences to qatar helicopter crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.