????? ???????? ?????????? ???????????????? ?????????????

ആശ്വാസമായി ഖത്തർ ചാരിറ്റി ‘ഖൈർ കിച്ചനുകൾ’

ദോഹ: കൊറോണ കാലത്ത് സമ്പർക്ക വിലക്കിൽ കഴിയുന്നവർക്ക് ആശ്വാസമായി മാറുകയാണ് ഖത്തർ ചാരിറ്റിയുടെ ‘ഖൈർ കിച്ചൻ’ കാമ്പയിൻ. പൊതുജനാരോഗ്യ മന്ത്രാലയവുമായും രാജ്യത്തെ ബന്ധപ്പെട്ട അതോറിറ്റികളുമായും സഹകരിച്ച് ‘ഖൈർ കിച്ച​​ െൻറ’ ഭാഗമായി പ്രതിദിനം 6000 ഭക്ഷണ കിറ്റുകളാണ് വിതരണം ചെയ്തു കൊണ്ടിരിക്കുന്നത്. കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെയും വ്യാപനം തടയുന്നതി​െൻറയും ഭാഗമായി ആരംഭിച്ച ഖത്തർ ചാരിറ്റി ‘ഖൈർ കിച്ചൻ’ കാമ്പയിനിൽ ഇതുവരെയായി 94000 ഭക്ഷണ കിറ്റുകളാണ് വിതരണം ചെയ്തത്.

ഖത്തർ ചാരിറ്റി സന്നദ്ധ പ്രവർത്തകരുടെയും സൂപ്പർവൈസർമാരുടെയും പങ്കാളിത്തത്തോടെ ഇൻഡസ്​ട്രിയൽ ഏരിയയിലും മുകൈനിസിലെ സമ്പർക്ക വിലക്ക് കേന്ദ്രത്തിലുമാണ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നത്. ഇൻഡസ്​ട്രിയൽ ഏരിയയിലെ കുറഞ്ഞ വേതനക്കാരായ തൊഴിലാളികൾക്കും സമ്പർക്ക വിലക്കിൽ കഴിയുന്നവർക്കും വലിയൊരാശ്വാസമായി മാറിയിരിക്കുകയാണ് ‘ഖൈർ കിച്ചൻ’.

ഖത്തർ ചാരിറ്റിയുടെ ‘ഖൈർ കിച്ചന്’ പിന്തുണയുമായി ആർഡ് കാനൻ, പോപുലർ കിച്ചൻസ്​ അൽ റയ്യാൻ, പോപുലർ കിച്ചൻസ്​ അൽ വക്റ, ലക്ഷ്വറി കാറ്ററിംഗ്, മസ്രാതി, ഗദീർ ഡയറി രംഗത്തെത്തിയിട്ടുണ്ട്. ഖത്തർ ചാരിറ്റിയുടെ വിവിധ ദുരിതാശ്വാസ കാമ്പയിനുകൾക്ക് പിന്തുണ നൽകുന്നവർക്ക് നന്ദി അറിയിക്കുകയാണെന്നും അവരുടെ ശ്രമങ്ങളെ പ്രശംസിക്കുന്നുവെന്നും അസി. സി. ഇ. ഒ മുഹമ്മദ് അൽ ഗാമിദി പറഞ്ഞു.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.