????????? ?????????????? ???????????? ?????????? ???????????

രണ്ടാഴ്ചക്കിടെ പിടികൂടിയത് 458 നിയമലംഘനങ്ങൾ

ദോഹ: ദോഹ മേഖലയിൽ ഭരണവികസന, തൊഴിൽ സാമൂഹികകാര്യ മന്ത്രാലയത്തി​െൻറ പരിശോധന ശക്തമായി തുടരുന്നു. മുനിസിപ്പാല ിറ്റി പരിസ്​ഥിതി മന്ത്രാലയത്തി​െൻറയും ആഭ്യന്തരമന്ത്രാലയത്തി​െൻറയും സഹകരണത്തോടെയുള്ള കാമ്പയിനി​െൻറ ഭാഗമാ യി തൊഴിലാളികളുടെ പാർപ്പിട കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ രണ്ടാഴ്ചക്കിടെ പിടികൂടിയത് 458 നിയമലംഘനങ്ങൾ. നജ്മ, മൻസൂറ, ബിൻ ദിർഹം, ഓൾഡ് സലത, റിഫ, ഓൾഡ് ഗാനിം, അൽ അസ്​മഖ് സ്​ട്രീറ്റ്, അബ്​ദുല്ല ബിൻ ഥാനി സ്​ട്രീറ്റ്, മുശൈരിബ്, ദോഹ, ഫരീജ് അബ്​ദുൽ അസീസ്​, മുൻതസ തുടങ്ങിയ ദോഹയിലെ വിവിധ പ്രദേശങ്ങളിലെ തൊഴിലാളികളുടെ പാർപ്പിട കേന്ദ്രങ്ങളിലായിരുന്നു പരിശോധന.

താമസക്കാരുടെ എണ്ണം, ശുചിത്വം, സുരക്ഷ തുടങ്ങി തൊഴിലാളികളുടെയും താമസക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതി​െൻറ ഭാഗമായാണ് പരിശോധന. കുടുംബങ്ങളുടെ പാർപ്പിട മേഖലയിൽ തൊഴിലാളികളുടെ താമസകേന്ദ്രങ്ങൾ നിരോധിക്കുന്ന 2019ലെ 22ാം നമ്പർ നിയമപ്രകാരമാണ് പരിശോധന. നിയമലംഘനം പിടിക്കപ്പെട്ടാൽ പരിശോധനാ തിയ്യതി, ഇൻസ്​പെക്ടറുടെ നമ്പർ, ഓരോ ഭവന യൂണിറ്റുകളിലെയും ശേഷി എന്നിവ സംബന്ധിച്ച് വീടുകൾക്ക് പുറത്ത് നോട്ടിസ്​ പതിക്കും.

പരിശോധനാ തിയ്യതി മുതൽ ഒരാഴ്ചക്കുള്ളിൽ കമ്പനികളും വാടകക്കാരും അധിക താമസക്കാരെ ഇവിടെ നിന്നും ഒഴിപ്പിക്കണം. മന്ത്രാലയം 93 താമസ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 458 നിയമലംഘനങ്ങളാണ് പിടികൂടിയത്. ക്ലീനിങ്, ലിമോസിൻ, റെസ്​റ്റോറൻറ്, കോൺട്രാക്ടിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ചെറുകിട കമ്പനികളുടേതാണ് താമസകേന്ദ്രങ്ങളിലധികവും. തൊഴിലാളികളുടെ താമസവുമായി ബന്ധപ്പെട്ട എല്ലാ മാനദണ്ഡങ്ങളും ബന്ധപ്പെട്ടവർ പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഒരാഴ്ചക്കുള്ളിൽ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.