ദോഹ: ഇന്ത്യൻ സ്കൂളുകളിലെ ഇത്തവണത്തെ അധ്യയനവർഷം തുടങ്ങി. കോവിഡ്–19 പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്കൂളുക ളും സർവകലാശാലകളും അടച്ചിട്ടിരിക്കുകയാണ്. ഇതിനാൽ ക്ലാസുകൾ ഓൺലൈനിലാണ് നടക്കുന്നത്. ഖത്തറിലെ മറ്റു സ്കൂളുക ൾ സെപ്തംബറിൽ പുതിയ അധ്യായന വർഷം തുടങ്ങുമ്പോൾ ഏപ്രിൽ മാസത്തിലാണ് ഇന്ത്യൻ സ്കൂളുകളിലെ പുതിയ അധ്യായന വർഷം ആരം ഭിക്കുന്നത്. ചില സ്കൂളുകൾ നേരത്തേ തന്നെ ക്ലാസുകൾ തുടങ്ങിയിട്ടുണ്ട്.
നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് സ് കൂളുകളിൽ കുട്ടികൾക്ക് ഹാജാരാകാൻ സാധിക്കുകയില്ല. വിർച്വൽ ക്ലാസുകൾ ഒരുക്കി ഇന്ത്യൻ സ്കൂളുകൾ നേരത്തേ ഓൺലൈൻ ക ്ലാസുകൾക്കായി സൗകര്യമൊരുക്കിയിരുന്നു. സ്കൂളുകളുെട തയാറെടുപ്പുകളെ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാ ലയം പ്രശംസിക്കുകയും ചെയ്തു. നേരത്തേ തയാറാക്കിയ വീഡിയോ ക്ലാസുകൾ വഴിയും അധ്യാപകർ ക്ലാസുകൾ എടുക്കുന്ന സമയത്തു തന്നെ വിദ്യാർഥികൾ ഓൺലൈനിൽ ക്ലാസിൽ ഹാജരാവുകയും ചെയ്യുന്ന രണ്ട് രൂപത്തിലാണ് മിക്ക സ്കൂളുകളും സൗകര്യങ്ങൾ ഒരുക്കുന്നത്.
അധ്യാപകർ ക്ലാസുകൾ എടുക്കുന്നത് 30 മിനുട്ട് വരെയുള്ള വീഡിയോകളായി റെക്കോർഡ് ചെയ്ത് അപ്പ്ലോഡ് ചെയ്യുകയും പിന്നീട് കുട്ടികൾ ഇത് കാണുകയും ചെയ്യുന്ന രീതിയേക്കാൾ ഓൺലൈൻക്ലാസുകൾ ആണ് ഫലപ്രദമെന്ന് അഭിപ്രായമുണ്ട്. കുട്ടികളുമായി അപ്പപ്പോൾ സംവേദനം സാധ്യമാകുന്നുവെന്നതാണ് ഓൺലൈൻ ക്ലാസുകളുടെ മെച്ചം. ഇതിനാൽ അധ്യയന വർഷം ആരംഭിക്കുന്നതോടെ ഓൺലൈൻ ക്ലാസുകളിലേക്ക് സ്കൂളുകൾ മാറുകയാണ്. സാധാരണ പോലെ ടൈംടേബിൾ നൽകി വീടുകളിലിരുന്നുതന്നെ കുട്ടികൾ ക്ലാസുകളിൽ പങ്കെടുക്കുകയാണ് ചെയ്യുന്നത്.
രാജ്യത്തെ പ്രധാന സ്കൂളുകളിലൊന്നായ ശാന്തിനികേതനിൽ നേരത്തേ തന്നെ ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. ക്ലാസുകൾ ഏപ്രിൽ ഒന്നിന് തുടങ്ങുകയും ചെയ്തു. കെ.ജി.രണ്ടു മുതല്‍ പന്ത്രണ്ടാം തരം വരെയുള്ള ക്ലാസ്സുകളിൽ ഫലപ്രദമായി വിര്‍ച്വല്‍ ക്ലാസ്സുകള്‍ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. സാമൂഹിക അകലം പാലിക്കുന്നതിൻെറ ഭാഗമായി അധ്യാപകരും വിദ്യാര്‍ത്ഥികളും വീടുകളിലിരുന്ന് ഗൂഗിള്‍മീറ്റ്, ശാന്തിനികേതൻ സ്കൂളിൻെറ പ്രത്യേക ഓണ്‍ലൈന്‍ പഠനസംവിധാനമായ ഇലേണിംഗ് പോര്‍ട്ടല്‍ എന്നിവയുടെ സഹായത്തോടെയാണ് വിര്‍ച്വല്‍ ക്ലാസ്സുകൾ നടത്തുന്നത്.
വിദ്യാര്‍ത്ഥികളുടെ പഠനാവകാശങ്ങളും പഠനസമയവും നഷ്ടപ്പെടുന്നില്ലെന്നുറപ്പുവരുത്തുന്നതിനായി ഫലപ്രദമായ ബദല്‍സംവിധാനം ഏര്‍പ്പെടുത്തിയ സ്കൂളിൻെറ പ്രവര്‍ത്തനത്തെ വിദ്യാഭ്യാസ മന്ത്രാലയം അസിസ്റ്റൻറ് അണ്ടര്‍ സെക്രട്ടറി ഉമര്അല്നിയാമയും പ്രൈവറ്റ്സ്കൂള്വിഭാഗം ഡയറക്ടർ റൗഅല്സിദാനും അഭിനന്ദിച്ചു.
സ്കൂള്‍പ്രിന്‍സിപ്പൽ ഡോ.സുഭാഷ് നായര്‍, വൈസ്പ്രിന്സിപ്പല്മാര്, ഐ.സി.ടി.ഹെഡ് ടീച്ചർ ശ്യാംകൃഷ്ണ, അഡ്മിനിസ്ട്രേറ്റര്‍, വകുപ്പ് മേധാവികള്‍ എന്നിവരുടെ നേതൃത്വത്തിൽ ഓണ്‍ലൈന്‍ പരിശീലനം സമയബന്ധിതമായി നേരത്തേ പൂര്‍ത്തിയാക്കിയിരുന്നതായി മാനേജ്മെൻറ് കമ്മറ്റി പ്രസിഡൻറ് കെ.സി.അബ്ദുല്ലത്തീഫ്, റഷീദ് അഹമ്മദ്, മറ്റു മാനേജ്മെൻറ് കമ്മറ്റി അംഗങ്ങള്‍ എന്നിവർ അറിയിച്ചു.
പുതിയ അധ്യായന വർഷത്തിൽ പഠന രംഗത്തെ പുതിയ രീതികളെ കുറിച്ച് അറിയുന്നതിനും പ്രയോഗവൽകരിക്കുന്നതിനും വിർച്വൽ ക്ലാസുകൾ അവസരം തന്നിരിക്കുകയാണെന്ന് ഡി. പി. എസ് മോഡേൺ ഇന്ത്യൻ സ്കൂൾ അറിയിച്ചു. മൂന്ന് മുതൽ മുകളിലെ ക്ലാസുകളിലേക്കുള്ള പുതിയ അധ്യായന വർഷം ഇന്ന് ആരംഭിക്കുകയാണ്. ക്ലാസുകൾ പൂർണമായും ഒൺലൈൻ വഴിയായിരിക്കും.
ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിലേക്കുള്ള വിദ്യാർഥികൾക്ക് ഇ–ലേണിംഗ് സംവിധാനം ഏർപ്പെടുത്തുന്നതിന് സ്കൂൾ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിനായി മൈേക്രാസോഫ്റ്റ് ടീംസ് ഉപയോഗപ്പെടുത്തുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
എല്ലാ വിഷയങ്ങൾക്കുമുള്ള വാരാന്ത്യ പ്ലാൻ സ്കൂൾ പോർട്ടലിൽ ലഭ്യമാക്കും. പിയേഴ്സൺ ആക്ടിവ് ആപ്പ് വഴിയായിരിക്കും ഇ–ലേണിംഗ് നടപടികൾ. അഞ്ചാം തരം മുതൽ മുകളിലേക്ക് വിർച്വൽ ക്ലാസ് റൂമിലൂടെ പുതിയ അധ്യായന വർഷം ഇന്ന് മുതൽ ആരംഭിക്കുമെന്ന് ബിർള പബ്ലിക് സ്കൂൾ അറിയിച്ചു. അഞ്ച് വരെയുള്ള ക്ലാസുകൾ വിദ്യാഭ്യാസ മന്ത്രാലയത്തി െൻറ നിർദേശ പ്രകാരമായിരിക്കും ആരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.