?????? ??????? ?????????? ??????????????? ??????? ????????????????? ???. ??????? ??? ???????? ??????????????????????????? ??????????????????

ശൈ​ഖ്​ ഹ​മ​ദ്​ പ​രി​ഭാ​ഷ അ​വാ​ർ​ഡ്​ 2020: സൃ​ഷ്​​ടി​ക​ൾ സ്വീ​ക​രി​ക്കു​ക ജൂ​ൺ 30വ​രെ

േദാ​ഹ: പ​രി​ഭാ​ഷ മേ​ഖ​ല​യി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ​ത​ന്നെ പ്ര​ധാ​ന​പ്പെ​ട്ട ഖ​ത്ത​റി​ലെ ശൈ​ഖ്​ ഹ​മ​ദ്​ പ​രി​ ഭാ​ഷ അ​വാ​ർ​ഡി​​െൻറ 2020ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. 2020 ജൂ​ൺ 30 ആ​ണ്​ ആ​റാ​മ​ത്​ എ​ഡി​ഷ​ൻ അ​വാ​ർ​ഡി​ന്​ സൃ​ഷ്​​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന​തീ​യ​തി​യെ​ന്ന്​ ബോ​ർ​ഡ്​ ഓ​ഫ്​ ട്ര​സ്​​റ്റീ​സ്​ അ​റി​യി​ച്ചു . അ​വാ​ർ​ഡി​​െൻറ മീ​ഡി​യ ക​ൺ​സ​ൾ​ട്ട​ൻ​റ്​ ഡോ. ​ഹ​നാ​ൻ അ​ൽ ഫ​യാ​ദ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദാം​ശ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. അ​വാ​ർ​ഡി​​െൻറ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലും വി​ഭാ​ഗ​ങ്ങ​ളി​ലും ഇ​ത്ത​വ​ണ​യും മാ​റ്റ​ങ്ങ​ളി​ല്ല. അ​റ​ബി​യി​ൽ​നി​ന്ന്​ വി​വി​ധ ഭാ​ഷ​ക​ളി​ലേ​ക്കു​ള്ള വി​വ​ർ​ത്ത​നം, വി​വി​ധ ഭാ​ഷ​ക​ളി​ൽ​നി​ന്ന്​ അ​റ​ബി​യി​ലേ​ക്കു​ള്ള വി​വ​ർ​ത്ത​നം അ​ഥ​വാ അ​റ​ബി​യെ അ​ടി​സ്​​ഥാ​ന ഭാ​ഷ​യാ​ക്കി​യാ​ണ്​ അ​വാ​ർ​ഡി​​െൻറ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ ഉ​ള്ള​ത്.

യു​വാ​ക്ക​ൾ​ക്കി​ട​യി​ലും പ്ര​സി​ദ്ധീ​ക​ര​ണാ​ല​യ​ങ്ങ​ൾ​ക്കി​ട​യി​ലും പ​രി​ഭാ​ഷ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, പ​രി​ഭാ​ഷ​യു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ക എ​ന്ന​താ​ണ്​ അ​വാ​ർ​ഡി​​െൻറ പ്ര​ധാ​ന​ല​ക്ഷ്യ​മെ​ന്ന്​ ഡോ. ​ഹ​നാ​ൻ പ​റ​ഞ്ഞു. അ​റ​ബി, ഇം​ഗ്ലീ​ഷ്​ എ​ന്നി​വ​ക്കു​പു​റ​മേ ഇ​ത്ത​വ​ണ പേ​ർ​ഷ്യ​ൻ ഭാ​ഷ​യെ​യാ​ണ്​ ഉ​പ​ഭാ​ഷ​യാ​യി തെ​ര​െ​ഞ്ഞ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ച്ചീ​വ്​​മ​െൻറ്​ വി​ഭാ​ഗ​ത്തി​ൽ പു​തി​യ അ​ഞ്ചു​ഭാ​ഷ​ക​ളെ​യും ഇ​ത്ത​വ​ണ ഉ​ൾ​െ​പ്പ​ടു​ത്തി​യി​ട്ടു​ണ്ട്. ബം​ഗാ​ളി, പ​ഷ്​​തു, സ്വീ​ഡി​ഷ്, കൊ​റി​യ​ൻ, ഹൗ​സ എ​ന്നീ ഭാ​ഷ​ക​ളാ​ണി​വ. അ​റ​ബി​യി​ൽ​നി​ന്ന്​ ഇം​ഗ്ലീ​ഷി​ലേ​ക്കു​ള്ള വി​വ​ർ​ത്ത​നം, ഇം​ഗ്ലീ​ഷി​ൽ​നി​ന്ന്​ അ​റ​ബി​യി​ലേ​ക്കു​ള്ള വി​വ​ർ​ത്ത​നം, അ​റ​ബി​യി​ൽ​നി​ന്ന്​ പേ​ർ​ഷ്യ​നി​ലേ​ക്കു​ള്ള വി​വ​ർ​ത്ത​നം, പേ​ർ​ഷ്യ​നി​ൽ​നി​ന്ന്​ അ​റ​ബി​യി​േ​ല​ക്കു​ള്ള വി​വ​ർ​ത്ത​നം, അ​ച്ചീ​വ്​​മ​െൻറ്​ വി​ഭാ​ഗം എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ അ​വാ​ർ​ഡ്.

ര​ണ്ട്​ മി​ല്യ​ൺ ഡോ​ള​ർ ആ​ണ്​ അ​വാ​ർ​ഡി​​െൻറ മൊ​ത്തം തു​ക. www.hta.qa/en എ​ന്ന വെ​ബ്​ സൈ​റ്റി​ൽ വി​ശ​ദ​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്. ആ​ദ്യ​വി​ഭാ​ഗ​ത്തി​ലേ​ക്കു​ള്ള പ​രി​ഭാ​ഷ സൃ​ഷ്​​ടി​ക​ൾ അ​വാ​ർ​ഡ്​ പ്ര​ഖ്യാ​പ​ന​ത്തി​​െൻറ അ​ഞ്ചു​വ​ർ​ഷം മു​മ്പ്​ പ്ര​സി​ദ്ധീ​ക​രി​ച്ച​വ​യാ​യി​രി​ക്ക​ണം. അ​ച്ചീ​വ്​​മ​െൻറ്​ വി​ഭാ​ഗ​ത്തി​ൽ ഈ ​നി​ബ​ന്ധ​ന ഇ​ല്ല. നേ​ര​ത്തേ അ​വാ​ർ​ഡ്​ ല​ഭി​ച്ച​വ​ർ​ക്ക്​ അ​ഞ്ച്​ വ​ർ​ഷം ക​ഴി​ഞ്ഞ്​ നി​ബ​ന്ധ​ന​ക​ൾ​ക്ക്​ വി​ധേ​യ​മാ​യി വീ​ണ്ടും അ​വാ​ർ​ഡി​ന്​ അ​പേ​ക്ഷി​ക്കാം. അ​വാ​ർ​ഡി​നു​ള്ള ഒ​രു സൃ​ഷ്​​ടി മ​റ്റു​ള്ള​വ​ർ​ക്ക്​ നാ​മ​നി​ർ​ദേ​ശം ചെ​യ്യാം. വി​വി​ധ ദേ​ശ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്ത​മാ​കു​ക, വൈ​ജാ​ത്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക, പ​രി​ഭാ​ഷ​പോ​ലെ​യു​ള്ള ക്രി​യാ​ത്മ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ഇ​സ്​​ലാ​മി​ക സം​സ്​​കാ​ര​ത്തെ അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളു​മാ​യാ​ണ്​ അ​വാ​ർ​ഡ്​ ന​ൽ​കു​ന്ന​ത്.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.