ദോഹ: കൊറോണ വൈറസ് പടർന്നുപിടിച്ച ചൈനക്ക് സഹായഹസ്തവുമായി ഖത്തർ ഔഷധങ്ങൾ എത്തിക്ക ും. രോഗബാധിതരായ ചൈനീസ് ജനതക്ക് നിറയെ ഔഷധങ്ങളുമായി ഖത്തർ എയർവേയ്സ് എട്ട് വിമാനങ്ങൾ ചൈനയിലേക്ക് പറക്കുമെന്ന് ഖത്തർ ദേശീയ ടൂറിസം കൗൺസിൽ സെക്രട്ടറി ജനറലും ഖത്തർ എയർവേയ്സ് ഗ്രൂപ് സി.ഇ.ഒയുമായ അക്ബർ അൽ ബേക്കർ പറഞ്ഞു. വെള്ളിയാഴ്ച ചൈനയിലേക്ക് അയക്കുന്ന എട്ടു വിമാനങ്ങളിൽ രണ്ടെണ്ണം ബെയ്ജിങ്ങിലേക്കും മൂന്നു പേർ ഷാങ്ഹായിലേക്കുമാണ് ഔഷധങ്ങളെത്തിക്കുന്നത്. മൂന്നു വിമാനങ്ങൾ ഗ്വാങ്ഷൂവിലേക്കും പോകും.
ഈ എട്ടു വിമാനങ്ങളിലുമായി വൈറസ് ബാധിതരായവർക്കുള്ള ഔഷധങ്ങളാണ് വഹിക്കുന്നതെന്നും അൽ ബേക്കർ പറഞ്ഞു. നാലു വീതം മിനിറ്റുകളുടെ ഇടവേളകളിലാണ് എട്ടു വിമാനങ്ങളും ചൈനയിലേക്ക് പറക്കുന്നത്. ഇത് ചൈനീസ് ജനതയോടുള്ള ഖത്തർ പ്രകടിപ്പിക്കുന്ന പിന്തുണയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ മെഡിക്കൽ സാധനങ്ങളും സൗജന്യമായി ചൈനയിലേക്ക് എത്തിക്കാൻ വാഗ്ദാനം ചെയ്ത ഏക അന്താരാഷ്്ട്ര എയർലൈനും ഖത്തർ എയർവേയ്സാണെന്നും അൽ ബേക്കർ ചൂണ്ടിക്കാട്ടി. ചൈനയിലേക്കുള്ള സേവനങ്ങൾ പുനരാരംഭിക്കുന്നതിന് സോഫ്റ്റ് വെയർ വേഗത്തിൽ പരിഷ്കരിക്കാനുള്ള വഴികൾ കണ്ടെത്താൻ അവർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.