?????????? ???????????????????? ??????????? ????????????????? ????????????? ???????????????

മി​സൈ​മീ​ർ ഇ​ൻ​റ​ർ​ചെ​യ്ഞ്ചി​ലെ പു​തി​യ പാ​ല​വും അ​ടി​പ്പാ​ത​യും സ​ജ്ജം

ദോ​ഹ: മി​സൈ​മീ​ർ ഇ​ൻ​റ​ർ​ചെ​യ്ഞ്ചി​ലെ പു​തി​യ പാ​ല​വും അ​ടി​പ്പാ​ത​യും പ​ബ്ലി​ക് വ​ർ​ക്സ്​ അ​തോ​റി​റ്റി അ​ശ്ഗാ​ൽ ഭാ​ഗി​ക​മാ​യി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്തു. റൗ​ദ​ത് ഖൈ​ൽ സ്​​ട്രീ​റ്റി​ൽ​നി​ന്ന്​ ഇ​ൻ ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ​യി​ലേ​ക്ക് ത​ട​സ്സ​മി​ല്ലാ​തെ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന 1300 മീ​റ്റ​ർ നീ​ള​മു​ള്ള മേ​ൽ​പാ​ല​മാ​ണ് ഭാ​ഗി​ക​മാ​യി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്ത​ത്. ദോ​ഹ എ​ക്സ്​​പ്ര​സ്​ വേ​യി​ൽ​നി​ന്ന്​ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ റോ​ഡി​ലേ​ക്കു​ള്ള 450 ദൈ​ർ​ഘ്യ​മു​ള്ള അ​ടി​പ്പാ​ത​യും അ​ധി​കൃ​ത​ർ ഭാ​ഗി​ക​മാ​യി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്തു. ഇ​വ ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്നു​കൊ​ടു​ത്ത​തോ​ടെ റൗ​ദ​ത് ഖൈ​ൽ സ​്ട്രീ​റ്റി​നെ​യും ദോ​ഹ എ​ക്സ്​​പ്ര​സ്​ ഹൈ​വേ​യെ​യും ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് നേ​ര​േ​ത്ത ഉ​പ​യോ​ഗി​ച്ചി​രു​ന്ന സി​ഗ്ന​ലു​ക​ളെ​ല്ലാം റോ​ഡി​ൽ​നി​ന്ന്​ അ​ശ്ഗാ​ൽ നീ​ക്കം ചെ​യ്തു.ദോ​ഹ എ​ക്സ്​​പ്ര​സ്​ വേ​ക്കും ഇ-​റി​ങ് റോ​ഡി​നും റൗ​ദ​ത് ഖൈ​ൽ സ്​​ട്രീ​റ്റി​നും ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ റോ​ഡി​നും ഇ​ട​യി​ലു​ള്ള ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ൽ പു​തി​യ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം ഏ​റെ സ​ഹാ​യി​ക്കു​മെ​ന്ന് ​േപ്രാ​ജ​ക്ട് എ​ൻ​ജി​നീ​യ​ർ ഹ​സ​ൻ അ​ൽ ഗാ​നെം പ​റ​ഞ്ഞു.

അ​ണ്ട​ർ പാ​സി​ലും പു​തി​യ പാ​ല​ത്തി​ലു​മാ​യി ര​ണ്ടു വ​രി​ക​ളാ​ണ് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മി​സൈ​മീ​ർ ഇ​ൻ​റ​ർ​ചെ​യ്ഞ്ച് പ​ദ്ധ​തി​യി​ലെ 220 മീ​റ്റ​ർ നീ​ള​മു​ള്ള ആ​ദ്യ ഇ​ൻ​റ​ർ​ചെ​യ്ഞ്ച് ഈ​യ​ടു​ത്ത് ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്നു​കൊ​ടു​ത്തി​രു​ന്നു. ഇ-​റി​ങ് റോ​ഡി​ൽ​നി​ന്ന്​ റൗ​ദ​ത് ഖൈ​ൽ സ്​​ട്രീ​റ്റി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് ഫ്രീ ​എ​ക്സി​റ്റ് ഇ​തോ​ടെ ന​ട​പ്പാ​യി. ഇ-​റി​ങ് റോ​ഡി​ൽ​നി​ന്ന്​ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ റോ​ഡി​ലേ​ക്കു​ള്ള​വ​ർ​ക്ക് ത​ട​സ്സ​മി​ല്ലാ​തെ സ​ഞ്ച​രി​ക്കു​ന്ന​തി​ന് ഒ​രു കി​ലോ​മീ​റ്റ​റോ​ളം നീ​ള​മു​ള്ള പാ​ത​യും ഇ​വി​ടെ ഡി​സം​ബ​റി​ൽ ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്നു​കൊ​ടു​ത്തി​രു​ന്നു. ഒ​മ്പ​ത് അ​ണ്ട​ർ പാ​സു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ മൂ​ന്നു​നി​ല ഇ​ൻ​റ​ർ​ചെ​യ്ഞ്ചാ​ണ് മി​സൈ​മീ​റി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന​ത്. ഓ​രോ ദി​ശ​യി​ലേ​ക്കും മൂ​ന്നു​മു​ത​ൽ നാ​ലു​വ​രെ പാ​ത​ക​ളാ​ണ് ഇ​വി​ടെ നി​ർ​മി​ക്കു​ന്ന​ത്. 6.1 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ഇ​ൻ​റ​ർ​ചെ​യ്്ഞ്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മ​ണി​ക്കൂ​റി​ൽ 20,000 വാ​ഹ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ സാ​ധി​ക്കും. റൗ​ദ​ത് ഖൈ​ൽ സ്​​ട്രീ​റ്റി​നെ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ റോ​ഡു​മാ​യും ഇ-​റി​ങ് റോ​ഡി​നെ ദോ​ഹ എ​ക്സ്​​പ്ര​സ്​ വേ​യു​മാ​യും കൂ​ട്ടി​യോ​ജി​പ്പി​ക്കു​ന്ന ര​ണ്ടു പ്ര​ധാ​ന പാ​ല​ങ്ങ​ളും ഇ​ൻ​റ​ർ​ചെ​യ്ഞ്ചി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.