ദോഹ: ഖത്തറിൽ പുതിയ മേൽവിലാസ നിയമം നടപ്പാക്കുന്നതിെൻറ ഭാഗമായുള്ള രജിസ്േട്രഷൻ പ്രക്രിയക്ക് തുടക്കംകുറിച്ചു. അടുത്ത ആറു മാസത്തിനുള്ളിൽ (2020 ജൂലൈ 26 വരെ) പൗരന്മാർ, താമസ ക്കാർ, നിയമപരമായ വ്യക്തികളടക്കം രാജ്യത്തെ മുഴുവൻ ആളുകളും തങ്ങളുടെ മേൽവിലാസം ന ിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോടാവശ്യ പ്പെട്ടു. ഖത്തർ ഐഡിയുള്ള മുഴുവൻ പേരും പ്രവാസികളുൾപ്പെടെ നിർബന്ധമായും മേൽവിലാസ ം രജിസ്റ്റർ ചെയ്യണം. നിശ്ചിത കാലയളവിനുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർ 10,000 റിയാൽ പിഴ ഒടുക്കേണ്ടിവരും. ബോധപൂർവം തെറ്റായ വിവരം നൽകുന്നവരിൽനിന്നും ഇതേ തുക പി ഴയീടാക്കും.
എങ്ങനെ രജിസ്റ്റർ ചെയ്യാം
മെട്രാഷ് ആപ്ലിക്കേഷൻ, ആഭ്യന്തര മന്ത ്രാലയം വെബ്സൈറ്റ്, ആഭ്യന്തര മന്ത്രാലയത്തിെൻറ ഏകീകൃത സേവനകേന്ദ്രങ്ങൾ എന്നീ മൂന്നു വഴികളിലൂടെയും രജിസ്േട്രഷൻ പ്രക്രിയ പൂർത്തിയാക്കാം. എല്ലാ കേന്ദ്രങ്ങളിലും രജിസ്േട്രഷന് മാത്രമായി കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്മാർട്ട് ചിപ്പ് ഉള്ള ഖത്തർ ഐഡി ഉപയോഗിച്ചും രജിസ്ട്രേഷൻ നടപടി പൂർത്തീകരിക്കാം.
കുട്ടികളുടെ രജിസ്ട്രേഷൻ
18 വയസ്സിനു താഴെയുള്ളവരുടെ വിലാസം പിതാവാണ് രജിസ്റ്റർ ചെയ്യേണ്ടത്. അതേസമയം, 18 തികഞ്ഞവർ നിർബന്ധമായും അവരവർതന്നെ സ്വന്തമായി രജിസ്റ്റർ ചെയ്യണം. വിവാഹബന്ധം വേർപിരിയുകയും കുട്ടി മാതാവിെൻറ കൂടെയാവുകയും ചെയ്താൽ മാതാവിെൻറ ഉത്തരവാദിത്തമാണ് രജിസ്േട്രഷൻ.
പങ്കിട്ടുതാമസിക്കുന്നവർ അറിയാൻ
ഒരേ സ്ഥലത്ത് പങ്കിട്ടുതാമസിക്കുന്നവർക്ക് ഒരേ കെട്ടിട നമ്പർ, വൈദ്യുതി നമ്പർ എന്നിവ ചേർത്ത് രജിസ്റ്റർ ചെയ്യാൻ കഴിയും. ഒാൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ കഴിയാത്ത വലിയ കമ്പനികളിലെ തൊഴിലാളികളുടെ മേൽവിലാസം രജിസ്റ്റർ ചെയ്യുന്നതിനായി മന്ത്രാലയം പ്രത്യേക സേവനംതന്നെ നൽകുന്നുണ്ട്. മിസൈമീറിലെ മന്ത്രാലയത്തിെൻറ ഏകീകൃത കേന്ദ്രത്തിലെത്തി കമ്പനി പി.ആർ.ഒമാർ വഴിയാണ് തൊഴിലാളികളുടെ വിവരങ്ങൾ കൈമാറേണ്ടത്. പിന്നീട് അധികൃതർ കമ്പനി ആസ്ഥാനത്തേക്ക് രജിസ്േട്രഷൻ നടപടികൾ പൂർത്തിയാക്കുന്നതിനായി പ്രത്യേക സംഘത്തെ തന്നെ അയക്കുമെന്നും അധികൃതർ അറിയിച്ചു.
ഏതു വിലാസമാണ് രജിസ്റ്റർ ചെയ്യുക?
താമസിക്കുന്ന സ്ഥലത്തെ വിലാസം, ലാൻഡ് ലൈൻ-മൊബൈൽ നമ്പറുകൾ, ഇ-മെയിൽ വിലാസം, വൈദ്യുതി നമ്പർ, കമ്പനി വിലാസം, പ്രവാസിയാണെങ്കിൽ സ്വന്തം നാട്ടിലെ സ്ഥിരം മേൽവിലാസം എന്നിവയാണ് രജിസ്റ്ററിൽ ഉൾപ്പെടുത്തേണ്ടത്. എളുപ്പത്തിൽ ബന്ധപ്പെടാവുന്ന വിലാസമാണ് രജിസ്റ്ററിൽ കൊടുക്കേണ്ടത്.
രജിസ്ട്രേഷൻ സ്വന്തം നമ്പറിൽനിന്ന്
സ്വന്തം ഖത്തർ ഐഡി ഉപയോഗിച്ച് എടുത്തിട്ടുള്ള സിം ഉപയോഗിച്ചുതന്നെ രജിസ്റ്റർ ചെയ്യണം. ജീവനക്കാർക്ക് കമ്പനി നൽകുന്ന കമ്പനിയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നു ചുരുക്കം.
എന്നിട്ടും സംശയമുണ്ടോ
ദേശീയ മേൽവിലാസനിയമപ്രകാരം രജിസ്റ്റർ ചെയ്യുന്നതിൽ എന്തെങ്കിലും സംശയങ്ങളോ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ 2342000 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
സ്ഥലത്ത് ഇല്ലാത്തവരാണെങ്കിലോ?
ദീർഘകാലം വിദേശത്താവുകയും ഇളവുസമയത്തിനുശേഷം ഖത്തറിലേക്ക് തിരിക്കുകയും ചെയ്യുന്നവരാണെങ്കിൽ ഖത്തറിലെത്തിയ ഉടൻതന്നെ വിലാസം രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തശേഷം വിലാസമോ കമ്പനിയോ മാറുന്നുണ്ടെങ്കിൽ, താമസം അല്ലെങ്കിൽ ജോലി മാറിയ ദിവസംതന്നെ പ്രസ്തുത വിവരങ്ങൾ ചേർക്കേണ്ടത് നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.