ദോഹ: വരൂ, നമുക്കൊരുമിച്ച് നക്ഷത്രങ്ങളായി സംഗീതവഴികളിലൂടെ ഉൗ ളിയിടാം. അനന്തവിസ്മയങ്ങളുടെ ആകാശത്ത് നക്ഷത്രമായി ഒഴുകി നട ക്കാൻ ആശിക്കാത്തവരുണ്ടോ, താരകങ്ങൾ സംഗീതമായി മണ്ണിലിറങ്ങുന്ന വിസ്മയത്തിന് മണിക്കൂറുകളുടെ അകലം മാത്രം. ഗൾഫ് മാധ്യമം ‘എ നൈറ്റ് ഫുൾ ഒാഫ് സ്റ്റാർസ്’ വെള്ളിയാഴ്ച വൈകീട്ട് 6.30ന് ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ. വൈകീട്ട് 5.30ന് ഗേറ്റ് തുറക്കും.
മനുഷ്യമനസ്സിെൻറ അനന്തതയിലേക്ക് കൈപിടിക്കാൻ മെൻറലിസ്റ്റ് ആദിയുണ്ട്, പാട്ടിെൻറ തെളിനീരായി ഷഹബാസ് അമനും സിതാര കൃഷ്ണകുമാറുമുണ്ട്. പുല്ലാങ്കുഴലിെൻറ മനോഹാരിതയുമായി രാജേഷ് ചേർത്തലയും കാതിന് ഇമ്പമേകും. കുറഞ്ഞ കാലംകൊണ്ട് മലയാള സിനിമ ലോകത്ത് റിയലിസത്തിെൻറ പുതുകാഴ്ചക്കൂട്ടുകൾ ഒരുക്കി പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന യുവസംവിധായകരായ സക്കരിയ്യ, മുഹ്സിൻ പെരാരി എന്നിവരാണ് ‘എ നൈറ്റ് ഫുൾ ഒാഫ് സ്റ്റാർസ്’ അണിയിച്ചൊരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.