വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികൾക്കായി സംഘടിപ്പിച്ച സുരക്ഷ ബോധവത്കരണ ശിൽപശാലയിൽ പങ്കെടുത്തവർ
ദോഹ: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി അടിയന്തര സുരക്ഷാ മാർഗനിർദേശങ്ങൾ വിശദീകരിച്ച് സിവിൽ ഡിഫൻസ് ഓഫ് ജനറൽ ഡയറക്ടറേറ്റ് ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു.നാലുദിവസം നീണ്ടുനിന്ന ശിൽപശാലയിൽ 1,200 ഓളം സ്കൂൾ മാനേജർമാരും പ്രതിനിധികളും, കൂടാതെ പൊതു -സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്.
അടിയന്തര സാഹചര്യങ്ങളിലും അസാധാരണ സന്ദർഭങ്ങളിലും പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും സുരക്ഷിതമായ ഒഴിപ്പിക്കൽ രീതികളെക്കുറിച്ചുമുള്ള മാർഗനിർദേശങ്ങൾ ശിൽപശാലയിൽ പങ്കുവെച്ചു. നാഷണൽ അലേർട്ട് സംവിധാനം വഴി സ്വീകരിക്കേണ്ട നടപടികൾ, വിദ്യാർഥികളുടെയും അധ്യാപക -അനധ്യാപക ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ, മുന്നറിയിപ്പ് സംവിധാനങ്ങൾ കൈകാര്യം ചെയ്യേണ്ട രീതികൾ, സുരക്ഷാ ഉദ്യോഗസ്ഥർ നിർവഹിക്കേണ്ട ഉത്തരവാദിത്തങ്ങൾ തുടങ്ങിയ നിർദേശങ്ങൾ ശിൽപശാലയിലൂടെ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.