Posted On
date_range Updated On
date_range വെള്ളിയാഴ്ച രാവിലെ സുരക്ഷ അലർട്ട്
ദോഹ: വെള്ളിയാഴ്ച രാവിലെ ഖത്തറിൽ സുരക്ഷ അലേർട്ട് ലഭിച്ചു. സുരക്ഷാ ഭീഷണി നിലനിൽക്കുന്നതായും പൗരന്മാരും താമസക്കാരും വീടുകളിലോ മറ്റ് കെട്ടിടങ്ങൾക്കുള്ളിലോ തുടരണമെന്നും ആവശ്യപ്പെട്ടാണ് സുരക്ഷാ സന്ദേശം ലഭിച്ചത്.എന്നാൽ, ആക്രമണമോ മറ്റ് അസാധാരണ സംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർന്ന് മിനിറ്റുകൾക്കുശേഷം സുരക്ഷാഭീഷണി ഒഴിഞ്ഞതായും അറിയിച്ച് സന്ദേശം ലഭിച്ചു. ഒരാഴ്ചത്തെ ഇടവേളക്കുശേഷമാണ് രാജ്യത്ത് സുരക്ഷമുന്നറിയിപ്പ് ലഭിക്കുന്നത്. മാർച്ച് 19ന് റാസ് ലഫാനിലെ മിസൈൽ ആക്രമണത്തിന് ശേഷം ഖത്തർ ശാന്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.