ഫ്രണ്ട്സ് ഓഫ് തിരുവല്ല സംഘടിപ്പിച്ച 'തിരുവല്ല സ്ഥാനാർഥികളും പ്രവാസികളും' ഓൺലൈൻ മീറ്റിങ്ങിൽനിന്ന്
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി തിരുവല്ലയിലെ സ്ഥാനാർഥികൾ
ദോഹ: ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ടാ) ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ജി.സി.സി രാജ്യങ്ങളിലുള്ള തിരുവല്ലക്കാരായ സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് “തിരുവല്ല സ്ഥാനാർത്ഥികളും പ്രവാസികളും” എന്ന പേരിൽ ഓൺലൈൻ മീറ്റിങ് സംഘടിപ്പിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ല നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പരിചയപ്പെടുകയും, നിയോജകമണ്ഡലത്തിലെ വിവിധ വിഷയങ്ങൾ സ്ഥാനാർത്ഥികളെ അറിയിക്കുകയും ചെയ്തു.
ഓൺലൈൻ മീറ്റിങ്ങിൽ സ്ഥാനാർത്ഥികളായ അഡ്വ. വർഗീസ് മാമ്മൻ (യു.ഡി.എഫ്), അനൂപ് ആന്റണി (എൻ.ഡി.എ) എന്നിവർ സംസാരിച്ചു. ഫോട്ടാ രക്ഷാധികാരി ജോൺ സി. എബ്രഹാം അധ്യക്ഷത വഹിച്ച പരിപാടിയിൽ, മുൻ പ്രസിഡന്റ് തോമസ് കുര്യൻ നെടുംത്തറയിൽ സ്വാഗതവും ട്രഷറർ ജോർജ് കെ. തോമസ് നന്ദിയും പറഞ്ഞു. ഫോട്ടാ ജനറൽ സെക്രട്ടറി അനീഷ് ജോർജ് മാത്യു സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തി. മുൻ പ്രസിഡന്റ് ജിജി ജോൺ നേതൃത്വം നൽകി. ജി.സി.സി രാജ്യങ്ങളിലുള്ള വിവിധ തിരുവല്ല അസോസിയേഷനുകളെ പ്രതിനിധീകരിച്ച് രാജീവ് എബ്രഹാം (തിരുവല്ല -യു.എ.ഇ പ്രവാസി കൂട്ടായ്മ്മ), റോബി ജോർജ് (ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല ബഹ്റൈൻ), വർഗീസ് ഡാനിയൽ, അനിൽ കുമാർ, ബ്ലെസൺ മാത്യു, ബോബൻ ഇടിക്കുള, ജെയിംസ് വി. കൊട്ടാരം, കെ.എസ്. വർഗീസ്, ബൈജു ജോസ്, എബി അനിക്കാട്, നിബു വർഗീസ്, ഷാജി തേൻമഠം എന്നിവർ പങ്കെടുത്തു. മാർത്തോമ കോളജ് അലുമ്നി ഖത്തർ ചാപ്റ്റർ, എം.ജി.എം സ്കൂൾ അലുമ്നി ഖത്തർ, ഇൻകാസ് ഖത്തർ, സംസ്കൃതി ഖത്തർ തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.