ദോഹ: ഗൾഫ് മാധ്യമം ഒരുക്കുന്ന ‘എ നൈറ്റ് ഫുൾ ഒാഫ് സ്റ്റാർസ്’ പ്രത്യേക സംഗീത വിരുന്ന് ജൂലൈ അഞ്ചിന് വെള്ളിയാഴ്ച ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ (ക്യു.എൻ.സി.സി) നടക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 6.30ന് പരിപാടി ആരംഭിക്കും. 5.30ന് ഗേറ്റ് തുറക്കും. മെൻറലിസവും സംഗീതവും ഒരുമിക്കുന്ന പ്രത്യേക പരിപാടിയാണിത്. ഇത്തരമൊന്ന് ജി.സി.സി രാജ്യങ്ങളിൽ തന്നെ ആദ്യമായാണ് അരങ്ങേറുന്നത്. നക്ഷത്രങ്ങളുടെ മനോഹാരിതയുള്ള ആകാശം വർണങ്ങളാലും വെളിച്ചത്താലും സൃഷ്ടിക്കുന്നതാകും വേദി. ഗായകൻ ഷഹബാസ് അമൻ, മെൻറലിസ്റ്റ് ആദി എന്നിവരാണ് ‘എ നൈറ്റ് ഫുൾ ഒാഫ് സ്റ്റാർസ്’ മുഖ്യാതിഥികൾ.
വ്യത്യസ്ത ശൈലി സ്വന്തമായുള്ള ഗായിക സിതാര കൃഷ്ണകുമാറും വേദിയിൽ എത്തും. രാജേഷ് ചേർത്തലയുടെ പുല്ലാങ്കുഴൽ മാധുര്യം കേൾക്കാനുള്ള അവസരവുമാണ് കൈവന്നിരിക്കുന്നത്. കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമാലോകത്ത് റിയലിസത്തിെൻറ പുതുകാഴ്ചക്കൂട്ടുകൾ ഒരുക്കി പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന യുവസംവിധായകരായ സക്കരിയ്യ, മുഹ്സിൻ പെരാരി എന്നിവരാണ് ‘എ നൈറ്റ് ഫുൾ ഒാഫ് സ്റ്റാർസ്’ അണിയിച്ചൊരുക്കുന്നത്. ഗായകർ പാടുകയും സദസ്സ് കേൾവിക്കാരുമാകുന്ന പതിവ് രീതിയിൽനിന്ന് വ്യത്യസ്തമായി പ്രത്യേക ആശയത്തിലൂടെയുള്ള സദസ്സിനോടുകൂടി സംവദിക്കുന്ന മൂന്നര മണിക്കൂർ ദൈർഘ്യമുള്ള സംഗീതയാത്രയാണിത്.
മറ്റുള്ളവെൻറ മനസ്സ് വായിക്കുന്ന ആദിയുടെ ഏറെ ശ്രദ്ധനേടിയ ‘ഇൻസോമ്നിയ’യുടെ ഇതുവരെ കാണാത്ത ഇനങ്ങളും ഉണ്ടാകും. ഹൃദയങ്ങളെ പ്രണയാർദ്രമാക്കുന്ന മലയാള സിനിമാഗാനങ്ങൾ, ഗസലിെൻറ മാധുര്യം, ഹിന്ദി സിനിമാഗാനങ്ങളുടെ സൗന്ദര്യം, സിനിമക്കപ്പുറമുള്ള ഇമ്പമുള്ള പാട്ടുകളുടെ മഹാലോകവും ഉണ്ട്. കേൾവിക്കൊപ്പം മനസ്സിനെ തണുപ്പിക്കുന്ന കാഴ്ചകളുടെ മൊഞ്ചുമുണ്ടാകും. സിനിമ -സാംസ്കാരിക മേഖലയിലെ പ്രശസ്തരും ഒരേസമയം സ്ക്രീനിലൂടെ േവദിയിലെത്തി അനുഭവങ്ങളും ഇഷ്ടങ്ങളും പങ്കുവെക്കും. സഫാരി ഹൈപ്പർമാർക്കറ്റ്, സുഭവൻ വില്ലാസ് ആൻഡ് റിസോർട്സ് എന്നിവയാണ് പരിപാടിയുടെ മുഖ്യ പ്രാേയാ ജകർ. പ്ലാറ്റിനം പാർട്ണർ െസക്യൂറ സെൻറർ, ഡിജിറ്റൽ പാർട്ണർ സീ ഫൈവ്, സ്ട്രാറ്റജിക് പാർട്ണർ ആർ ഗൺ േഗ്ലാബൽ, വെൽനസ് പാർട്ണർ അലെവിയ മെഡിക്കൽ സെൻറർ എന്നിവരാണ്. ഗ്രാൻറ്മാൾ ൈഹപ്പർ മാർക്കറ്റ് ആണ് അസോസിയേറ്റ് പാർട്ണർ. അൽസദ്ദ് റെൻറ് എ കാർ, മലബാർ ലൈവ് റെസ്റ്റാറൻറ്, അലി ബിൻ അലി പ്രിൻറിങ് പ്രസ്, ബനാന റെസ്റ്റാറൻറ്, സിറ്റി എക്സ്ചേഞ്ച് എന്നിവർ സഹപ്രായോജകരാണ്.
ക്യൂബ് എൻറർടെയ്ൻമെൻറ് ആണ് ഇവൻറ് പാർട്ണർ. മീഡിയവൺ ചാനൽ ആണ് ടി.വി പാർട്ണർ. 98.6 റേഡിേയാ പാർട്ണർ. വനാസ ടൈം ആണ് ഒാൺലൈൻ ടിക്കറ്റ് പാർട്ണർ. വാർത്തസമ്മേളനത്തിൽ ഗൾഫ് മാധ്യമം-മീഡിയവൺ മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ റഹീം ഒാമശ്ശേരി, സഫാരി ഗ്രൂപ് ക്രിയേറ്റിവ് ഹെഡ് അബ്ദുസ്സമദ്, സുഭവൻ വില്ലാസ് ആൻഡ് റിസോർട്ട്സ് ചെയർമാൻ സുബൈർ നെല്ലിയോട്, ഇവൻറ് ഒാർഗനൈസിങ് കമ്മിറ്റി ജനറൽ കൺവീനർ എ.സി. മുനീഷ്, മാധ്യമം മാർക്കറ്റിങ് മാനേജർമാരായ മുഹ്സിൻ എം. അലി, കെ. ജുനൈസ്, ഖത്തർ മാർക്കറ്റിങ്-അഡ്മിൻ മാനേജർ ആർ.വി. റഫീക്ക്, ന്യൂസ് ബ്യൂറോ ഇൻ ചാർജ് ഒ. മുസ്തഫ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.