ദോഹ: ജൂലൈ അഞ്ചിന് ഗൾഫ്മാധ്യമം ഒരുക്കുന്ന ‘എ നൈറ്റ് ഫുൾ ഒാഫ് സ്റ്റാർസ്’ സംഗീതപ രിപാടിയുടെ പ്രചാരണ പ്രവർത്തനങ്ങളും ടിക്കറ്റ് വിൽപനയും സജീവം. പരിപാടിയുടെ ഇവ ൻറ് പാർട്ണർ ആയി തൃശൂർ ആർട്സ് സെൻററും. കലാമേഖലയിൽ വർഷങ്ങളായി ഖത്തറിൽ പ്രവ ർത്തിക്കുന്ന തൃശൂർ ആർട്സ് സെൻററിൽ നടന്ന ചടങ്ങിൽ പരിപാടിയുടെ പ്രചാരണ ഫ്ലയറിെ ൻറ പ്രകാശനം നടന്നു. സെൻറർ ഡയറക്ടർമാരായ അബ്ദുൽ ഗഫൂർ, ശ്രീനിവാസൻ, മുഹമ്മദ് റാ ഫി, വി.കെ. സലിം, ജയാനന്ദ്, ശശിധരൻ എന്നിവർ സംസാരിച്ചു. ഇവൻറ്് ഒാർഗനൈസിങ് കമ്മിറ്റ ി അംഗങ്ങളായ ഷറഫുദ്ദീൻ സി., അഹ്മദ് ഷാഫി, എ.ആർ. അബ്ദുൽ ഗഫൂർ എന്നിവർ നേതൃത്വം നൽകി.
ഗൾഫ്മാധ്യമം ഒരുക്കുന്ന പ്രത്യേക സംഗീത പരിപാടിയായ ‘എ നൈറ്റ് ഫുൾ ഒാഫ് സ്റ്റാർസ്’ ജൂലൈ അഞ്ചിന് ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ (ക്യുഎൻസിസി) വൈകുന്നേരം ആറിനാണ് നടക്കുക. ഗസൽ ഗായകൻ ഷഹബാസ് അമൻ, മെൻറലിസ്റ്റ് ആദി എന്നിവരാണ് മുഖ്യാതിഥികൾ. ഗായിക സിതാര കൃഷ്ണകുമാറും വേദിയിൽ എത്തും. അനുവാചകരുടെ മനസിനെ വായിച്ചെടുക്കുന്ന ആദിയുടെ മാന്ത്രികവിദ്യയും ഷഹബാസിെൻറ മധുരശബ്ദവും സമന്വയിക്കുന്ന സംഗീതപരിപാടിയാണിത്.
ടിക്കറ്റുകൾ ലഭിക്കുന്ന
കേന്ദ്രങ്ങൾ:
1. ന്യൂ സലത്തയിലെ എഫ്.സി.സി
2. മൻസൂറയിലെ സി.െഎ.സി ഒാഫിസ്
3. നുെഎജയിലെ തൃശൂർ ആർട്സ് സെൻറർ
4. ന്യൂ സലത്തയിലെ സ്കിൽസ് ഡെവലപ്മെൻറ് സെൻറർ
5. എയർപോർട്ട് റോഡിലെ ന്യൂ ഇന്ത്യൻ സൂപ്പർ മാർക്കറ്റ്
6. സൈത്തൂൻ റെസ്റ്റോറൻറ്
7. തുമാമയിലെ സയ്യിദിെൻറ ചായക്കടക്ക് സമീപമുള്ള ഇംദാദ്
8. മലബാർ ലൈവ് റെസ്റ്റോറൻറ്
9. അൽഖോറിലെ റൊവ റസ്റ്റോറൻറ്
10. ഗൾഫ് സിനിമ സിഗ്നലിന് അടുത്തുള്ള ഗൾഫ്മാധ്യമം ഒാഫിസ്.
ഇതുകൂടാതെ ഖത്തറിൽ എവിടെയും 55091170 എന്ന ഫോൺ നമ്പറിൽ വിളിച്ചാൽ ടിക്കറ്റുകൾ എത്തിക്കും. വേനസ ടൈം (WANASA TIME) ആപ്പിലും ടിക്കറ്റുകൾ ലഭ്യമാണ്. ടിക്കറ്റുമായും മറ്റും ബന്ധപ്പെട്ട വിവരങ്ങൾക്ക് ഫോൺ: 55091170.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.