ദോഹ: റുൈവസ് തുറമുഖത്ത് കമ്പനികൾക്ക് സൗജന്യമായി ചരക്കുകൾ സൂക്ഷിക്കാനുള്ള ദിവസങ്ങൾ വർധിപ്പിച്ചു. ഏപ്രിൽ 14 മുതൽ ഇൗ സൗകര്യം ലഭിച്ചുതുടങ്ങിയതായി മവാനി ഖത്തർ പ്രഖ്യാപിച്ചു. മുമ്പുണ്ടായിരുന്ന സൗജന്യസൂക്ഷിപ്പ് ദിനങ്ങ ൾ നേരെ ഇരട്ടിയാവുകയാണ് പുതിയ ക്രമീകരണത്തിലൂടെ. വിവിധ കമ്പനികൾക്കും ഉപഭോക്താക്കൾക്കും നിലവിൽ ഉണ്ടായിരുന ്ന സൗജന്യസൂക്ഷിപ്പ് ദിനങ്ങൾ ഇതോടെ ഇരട്ടിയാകും. ജനറൽ കാർഗോ ഷിപ്പ്മെൻറുകൾക്ക് (കയറ്റുമതിയും ഇറക്കുമതിയും) ഇൗ സൗകര്യം ലഭിക്കും. ഇറക്കുമതി ചരക്കുകൾക്ക് നിലവിലുണ്ടായിരുന്ന മൂന്ന് ദിനങ്ങൾ എന്നത് ആറു ദിനങ്ങൾ ആകും. കയറ്റുമതി ചരക്കുകൾക്ക് ആറു ദിവസം എന്നത് പത്ത് ദിവസങ്ങളും ആകും.
ഇറക്കുമതി കണ്ടയ്നറുകളുടെ സൗജന്യ സമയം മൂന്ന് ദിവസം എന്നത് അഞ്ചുദിവസമായാണ് വർധിക്കുക. കയറ്റുമതി കണ്ടയ്നറുകളുടെ സൗജന്യസൂക്ഷിപ്പ് ദിനങ്ങൾ അഞ്ചുദിവസങ്ങൾ എന്നുള്ളത് ഏഴ് ദിവസങ്ങൾ ആയി വർധിക്കും. പുതിയ പദ്ധതി സ്വകാര്യമേഖലയെ കൂടുതൽ സഹായിക്കുന്നതിെൻറയും അതുവഴി രാജ്യത്തിെൻറ വികസന പ്രവൃത്തികൾ കൂടുതൽ ശക്തിെപ്പടുത്തുന്നതിേൻറയും ഭാഗമാണ്.രാജ്യത്തിെൻറ വടക്കൻ പ്രവേശന മുഖം എന്ന അർഥത്തിൽ അതിപ്രധാനെപ്പട്ടതാണ് റുവൈസ് തുറമുഖം. ഖത്തറിെൻറ വർധിച്ചുവരുന്ന ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റാനുള്ള പ്രധാന മാർഗമാണ് ഇൗ തുറമുഖം. ഉപഭോക്താക്കൾക്കും ഇടപാടുകാർക്കും കൂടുതൽ ഇൻസൻറീവുകൾ നൽകുക എന്ന ആശയം കൂടിയാണ് പുതിയ സൗജന്യ ചരക്ക് സൂക്ഷിപ്പ് സൗകര്യങ്ങൾ നൽകുന്നതിലൂടെ ചെയ്യുന്നതെന്ന് അധികൃതർ പറയുന്നു.
റുൈവസ് തുറമുഖത്തിെൻറ രണ്ടാംഘട്ടത്തിെൻറ പ്രവർത്തനത്തിെൻറ ഭാഗമായാണ് സൗജന്യസൂക്ഷിപ്പ് ദിവസങ്ങൾ കൂട്ടിനൽകുന്നത്. ഇതിെൻറ ഭാഗമായി തുറമുഖത്ത് 160,000 സ്ക്വയർ മീറ്റർ കൂടുതൽ സൂക്ഷിപ്പ് സ്ഥലമാണ് പുതുതായി കൂട്ടിച്ചേർക്കെപ്പട്ടത്. ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിെൻറ പുതിയ നയങ്ങളുടെ ഭാഗമായാണ് തുറമുഖം കൂടുതൽ സൗകര്യങ്ങൾ കമ്പനികൾക്കായി നൽകുന്നത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് അവശ്യസാധനങ്ങൾ പ്രത്യേകിച്ചും ഭക്ഷ്യസാധനങ്ങൾ സുഗമമായി എത്തിക്കാനുള്ള വഴികളാണ് റുൈവസ് തുറമുഖത്തിെൻറ പരിഷ്കാരങ്ങളുെട ഭാഗമായി ഉണ്ടാകാൻ പോകുന്നത്. പ്രത്യേകിച്ചും രാജ്യത്തിെൻറ വടക്കൻ മേഖലകളിൽ ഭക്ഷ്യവസ്തുക്കൾ കൂടുതൽ സുലഭമായി ലഭിക്കാൻ ഇത് ഇടയാക്കും.
ഭക്ഷ്യവസ്തുക്കൾ മാത്രമല്ല മറ്റ് വിവിധ തരത്തിലുള്ള ചരക്കുകളുടെ നീക്കത്തിലും വരവിലും റുൈവസ് തുറമുഖം മികച്ച പുരോഗതിയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. 2018ൽ 2,848 ചെറുതും വലുതുമായ കപ്പലുകൾ ആണ് തുറമുഖത്ത് എത്തിയത്. 2017നേക്കാൾ ഇക്കാര്യത്തിൽ 35 ശതമാനത്തിെൻറ വർധനവാണ് ഉണ്ടായിരിക്കുന്നത്. ജനറൽ കാർഗോ ഇനത്തിൽ 119,774 എണ്ണമാണ് കൈകാര്യം ചെയ്തത്. 2017നേക്കാൾ 30ശതമാനം വർധനവ്. 548,967 കന്നുകാലികളെയും 2018ൽ തുറമുഖം വഴി രാജ്യത്ത് എത്തിച്ചു. ഇക്കാര്യത്തിൽ 2017നേക്കാൾ 118 ശതമാനം ആണ് വർധനവ്. തുറമുഖത്തിെൻറ മൂന്നാംഘട്ട വികസനപ്രവൃത്തികൾ നിർമാണഘട്ടത്തിലാണ്. 2020ൽ ഇത് പൂർത്തീകരിക്കപ്പെടും. ഇതോടെ പത്ത് മീറ്ററിൽ തന്നെ വലിയ കപ്പലുകളെ സ്വീകരിക്കാനുള്ള ശേഷിയാണ് തുറമുഖത്തിന് കൈവരാൻ പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.