ദോഹ: രാജ്യത്ത് വലിയ കുറ്റകൃത്യങ്ങളും പ്രശ്നങ്ങളും വൻതോതിൽ കുറയുന്നു. ആഭ്യന്തരമന്ത്രാലയത്തിെൻറ നടപട ികൾ ആണ് ഇതിന് പിന്നിൽ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2018ൽ ജനസംഖ്യയിൽ കാര്യമായ വർധനവുണ്ടായപ്പോഴും കുറ്റകൃത് യങ്ങളുടെ എണ്ണം കുറയുകയാണ്. 2018ൽ ജനസംഖ്യ 3.6 ശതമാനം ആയി കൂടിയിട്ടുണ്ട്. എന്നാൽ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുകയു മാണ്. അതേസമയം ആഗോള സുരക്ഷയുടെ കാര്യത്തിൽ ഖത്തർ 98.3 ശതമാനം മുന്നിലുമാണ്. 2017നെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 2018ൽ വൻകുറവാണുണ്ടായിരിക്കുന്നത്. 2.4ശതമാനം ആയാണ് കുറ്റകൃത്യങ്ങൾ കുറഞ്ഞുവന്നത്.
2018ൽ രജിസ്റ്റർ ചെയ്ത 88.3 ശതമാനം കേസുകളും ചെറിയ കുറ്റകൃത്യങ്ങളുമായി ബന്ധെപ്പട്ടതാണ്. ചെക്ക് കേസുകൾ, നിയമലംഘനങ്ങൾ, ക്രിമിനൽ അല്ലാത്ത തർക്കങ്ങൾ എന്നിവയാണവ. 2018ൽ രജിസ്റ്റർ ചെയ്തവയിൽ പൊതുജനങ്ങളുടെ സുരക്ഷക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ 0.1ശതമാനം മാത്രമാണ്. 2017നെ അപേക്ഷിച്ച് 2018ൽ കുറ്റകൃത്യങ്ങളുെട എണ്ണത്തിൽ 14.5ശതമാനം ആണ് കുറവുണ്ടായിരിക്കുന്നത്. കള്ള ആധാരമുണ്ടാക്കൽ, വ്യാജരേഖ ചമക്കൽ എന്നിവയിൽ 2017നെ അപേക്ഷിച്ച് 2018ൽ 31.8ശതമാനം ആയി കുറഞ്ഞു. ചെറിയ കുറ്റകൃത്യങ്ങളുെടയും ചെറിയ കൈയേറ്റങ്ങളുടെയും എണ്ണം 19.1 ശതമാനം ആയാണ് കുറഞ്ഞത്. പണം തിരിച്ചടക്കാത്ത ഇനം േകസുകൾ 16.3 ശതമാനം ആയി കുറഞ്ഞു. കാർ മോഷണക്കേസുകൾ 13.9 ആയാണ് കുറഞ്ഞിരിക്കുന്നത്. 2018ൽ 100,000 ജനങ്ങൾക്കിടയിൽ ഉള്ള ക്രിമിനൽ കുറ്റകൃത്യങ്ങളുടെ എണ്ണം ഏറെ കുറഞ്ഞിട്ടുണ്ട്.
കൊലപാതകകേസുകൾ ആകെട്ട 0.4 ശതമാനം മാത്രം ആണ്. കൊലപാതകങ്ങളുമായി ബന്ധെപ്പട്ട വിവിധ കേസുകൾ ആഗോളതലത്തിൽ 95 ശതമാനമായി ഖത്തറിൽ കുറഞ്ഞിട്ടുമുണ്ട്. മറ്റുള്ളവർക്കുനേരെയുള്ള കൈയേറ്റങ്ങളും ആക്രമണങ്ങളും 0.2 ശതമാനം ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോളതലത്തിൽ 99.8ശതമാനം കുറവാണ് ഇക്കാര്യത്തിൽ ഖത്തർ ഉള്ളത്. ഭവനഭേദന കേസുകൾ 0.1 ശതമാനം മാത്രമാണ്. ആഗോളതലത്തിൽ നോക്കുേമ്പാൾ 99.9 ശതമാനം കുറവാണിത്. 0.1 ശതമാനം മാത്രമാണ് ഖത്തറിലെ തീവെപ്പുമായി ബന്ധെപ്പട്ട കുറ്റകൃത്യങ്ങൾ. 99.6 ശതമാനം കുറവാണ് ആഗോളതലത്തിൽ ഇത്. ബലംപ്രയോഗിച്ചുള്ള മോഷണം 0.6 ശതമാനമാണ് രാജ്യത്തുള്ളത്. 99.4ശതമാനം കുറവാണ് ആഗോളതലവുമായി തട്ടിച്ചുനോക്കുേമ്പാൾ ഇത്.
പൗരൻമാരുടെയും രാജ്യെത്ത താമസക്കാരുടെയും സുരക്ഷാകാര്യത്തിൽ ആഭ്യന്തരമന്ത്രാലയം സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാട് മൂലമാണ് സുരക്ഷാകാര്യത്തിൽ രാജ്യം ഏറെ മുന്നോട്ടുപോയത്.മയക്കുമരുന്ന് കേസുകളും എണ്ണത്തിലും രാജ്യം ഏറെ പിന്നിലാണ്. ഡ്രഗ് എൻഫോഴ്സ്മെൻറ് ജനറൽ ഡയറക്ടറേറ്റിെൻറ വിശ്രമമില്ലാത്ത ശ്രമങ്ങളാണ് ഇൗ നേട്ടത്തിന് പിന്നിൽ. മൊത്തം ജനസംഖ്യയുടെ 0.1ശതമാനം മാത്രമാണ് ഖത്തറിൽ മയക്കുമരുന്നുകേസുകളുടെ എണ്ണം. ആഗോളതലത്തിലെ മയക്കുമരുന്നുകേസുകളുമായി തട്ടിച്ചുനോക്കുേമ്പാൾ 95ശതമാനം കുറവാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.