ദോഹ: വിവിധ സാംസ്കാരിക സ്ഥാപനങ്ങളിലേക്ക് ഇനി ഒറ്റ പ്രവേശന പാസ്. ഖത്തര്‍ പാസ് പ്രോഗ്രാം വികസിപ്പ ിച്ചത് ഖത്തര്‍ മ്യൂസിയംസ് ആണ്. പുതുതായി അവതരിപ്പിച്ച കള്‍ച്ചര്‍ പാസ് പ്രസ്, കള്‍ച്ചര്‍ പാസ് ഫാമിലി എന്നിവക്ക് നിരവധി ഗുണങ്ങളുണ്ട്. ഖത്തറിലെ ഏതാനും പ്രധാന കെട്ടിടങ്ങളിലും സാംസ്ക്കാരിക കേന്ദ്രങ്ങളിലും ഇതുപയോഗിച്ച് കടന്നുചെല്ലാനാവും. ഖത്തറില്‍ ജീവിക്കുകയോ രാജ്യം സന്ദര്‍ശിക്കുകയോ ചെയ്യുന്നവര്‍ക്ക് മികച്ച രീതിയില്‍ കലയും പാരമ്പര്യവും സംസ്ക്കാരവും മനസ്സിലാക്കാന്‍ സാധിക്കുന്ന തരത്തില്‍ സംവിധാനിച്ച പദ്ധതിയാണ് കള്‍ച്ചര്‍ പാസ്. പുതിയ രീതിയിലുള്ള അംഗത്വ പദ്ധതികള്‍ വാര്‍ഷികാടിസ്ഥാനത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. വികസനത്തിെൻറ ഭാഗമായി ഖത്തര്‍ മ്യൂസിയംസ് മാറ്റങ്ങള്‍ നടപ്പാക്കുകയും തങ്ങളുടെ കേന്ദ്രങ്ങളിലേക്ക് ടിക്കറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുകയും ചെയ്യും.
മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട്, മതാഫ്, പുതിയ ഖത്തര്‍ നാഷണല്‍ മ്യൂസിയം എന്നിവിടങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഈ മാസം 28 മുതല്‍ ടിക്കറ്റുകള്‍ ലഭ്യമായിത്തുടങ്ങും. ഖത്തറില്‍ താമസ രേഖയുള്ളവര്‍, കള്‍ച്ചര്‍ പാസ് പ്ലസ്, ഫാമിലി അംഗങ്ങള്‍, 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്ക് പുതിയ ടിക്കറ്റിംഗ് സമ്പ്രദായം അനുസരിച്ച് സൗജന്യമായി പ്രവേശിക്കാനാവും. പുതിയ കള്‍ച്ചര്‍ പാസ് പ്ലസിന് പ്രതിവര്‍ഷം 200 റിയാല്‍ മാത്രമാണ് വരിസംഖ്യ ഈടാക്കുന്നത്. മ്യൂസിയങ്ങളില്‍ നിരവധി തവണ ഇത് വച്ച് പ്രവേശിക്കാനും. മാത്രമല്ല നിരവധി റസ്റ്റോറൻറുകളിലും കഫേകളിലും ഇളവും ലഭിക്കും. ഖത്തര്‍ പാസ് പ്ലസ് അംഗങ്ങൾക്ക് ഖത്തര്‍ മ്യൂസിയംസ് ഗിഫ്റ്റ് ഷോപ്പുകളില്‍ 15 ശതമാനം ഇളവും ലഭിക്കും. കള്‍ച്ചര്‍ പാസ് ഫാമിലി ടയര്‍ പ്രകാരം നാല് കുട്ടികളും രണ്ട് മുതിര്‍ന്നവരുമുള്ള ആറ് അംഗങ്ങളുള്ള കുടുംബത്തിന് 350 റിയാലാണ് വാര്‍ഷിക ഫീസ്. കള്‍ച്ചര്‍ പാസ് പ്ലസിന് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ഇതിനും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.