ദോഹ: ഇനി ഖത്തറിൽ ആഭരണങ്ങളുടെയും വാച്ചുകളുടെയും അത്ഭുതലോകം. ദോഹ എക്സിബിഷ ന് ആ ൻറ് കണ്വന്ഷന് സെൻററിലെ ‘ഖത്തർ ഷോ’ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്ര ിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തി ന് ശേഷം അദ്ദേഹം വിവിധ സ്റ്റാളുകൾ കണ്ടു.
ഫെബ്രുവരി 25വരെയാണ് പ്രദർശനം. മുമ്പ ് ‘ദോഹ ജ്വല്ലറി ആൻറ് വാച്ചസ് എക്സിബിഷൻ’ എന്ന പേരിലുള്ള മേള ‘ഖത്തര്‍ ഷോ’ എന്ന പേരിലേക്ക് മാറ്റുകയായിരുന്നു. ലോകപ്രശസ്ത ആഭരണ–വാച്ച് കമ്പനികളും ഡിസൈനർമാരും പെങ്കടുക്കുന്നുണ്ട്. മുന്‍വര്‍ഷത്തേതില്‍നിന്നും വ്യത്യസ്തമായി കൂടുതല്‍ ബ്രാന്‍ഡുകള്‍ ഇത്തവണയുണ്ട്.
ആഗോളപ്രശസ്തമായ പ്രാദേശിക രാജ്യാന്തര ബ്രാന്‍ഡുകള്‍ ഉണ്ട്. ഖത്തറിലെ വ്യവസായ വാണിജ്യമേഖലകളില്‍ വലിയതോതിലുള്ള മാറ്റങ്ങള്‍ മേള സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തരി ഡിസൈനര്‍മാരുടെ നൂതനമായ പങ്കാളിത്തം ഉണ്ട്. ഖത്തര്‍ പവലിയനില്‍ പന്ത്രണ്ട് പ്രാദേശിക ഡിസൈനര്‍മാര്‍ സാന്നിധ്യമറിയിക്കും.
ഖത്തര്‍ എയര്‍വേയ്സ് ആണ് ഒൗദ്യോഗിക എയര്‍ലൈന്‍ പങ്കാളി. ഖത്തര്‍–ഇന്ത്യ സാംസ്കാരികവര്ഷത്തിെൻറ ഭാഗമായി ഐശ്വര്യ റായ് ബച്ചനും മേളയിൽ എത്തുന്നുണ്ട്. ‘ഖത്തർ ഷോ’യിൽ ഇന്ത്യൻ പവലിയനും ഉണ്ട്. ഇന്ത്യാ ഗവൺമെൻറിെൻറ വാണിജ്യവ്യവസായ മന്ത്രാലയത്തിെൻറ കീഴിലുള്ള ജെം ആൻറ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ (ജിജെഇപിസി) ആണ് ഇന്ത്യൻ പവലിയൻ ഒരുക്കുന്നത്. റൂബി, എമറാൾഡ്, നീലരത്നം, പവിഴം തുടങ്ങിയവയുടെയും വിവിധ ആഭരണങ്ങളുെടയും വ്യത്യസ്മായ ക ളക്ഷനുകൾ പ്രദർശനത്തിൽ ഉണ്ടാകും. അറബ് അഭിരുചിക്കിണങ്ങിയ കരകൗശല ആഭരണങ്ങളും ഉണ്ടാകും.
13 സ്ഥാപനങ്ങളുടെ പ്രദർശനങ്ങൾ ഇവിടെ നടക്കും. എൽ.എസ് എൻറർപ്രൈസസ്, നൂർ ജുവൽസ്, ജഗൻ നാഥ് ഹേം ചന്ദ്, സിതാൽ ദാസ് സൺ, െഎറിസ് ജുവ ൽസ്, അമോർ ജ്വൽസ് പ്രൈവറ്റ് ലിമിറ്റഡ്, കെ.കെ. ജ്വൽസ്, ലോട്ടസ് ജെം, ശൃയൻസ് ജ്വൽസ്, ദിവ്യ ജ്വൽസ്, എ.കെ.എം മെഹ്റസൺസ് ജ്വല്ലേഴ്സ്, ദേവിവ ജ്വൽസ്, ചമ്പാലാൽ ആൻറ് കോ ജ്വല്ലേഴ്സ് തുടങ്ങിയ 13 ക മ്പനികളാണ് ഇന്ത്യൻ പവലിയനിൽ പെങ്കടുക്കുന്നത്. ഇന്ത്യാ ഗവൺമെൻറിെൻറ വാണിജ്യവ്യവസായ മന്ത്രാല യത്തിെൻറ കീഴിൽ 1966ലാണ് ജിജെഇപിസി രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.