ഭീകരവിരുദ്ധ സമ്മേളനം ദോഹയിൽ നടത്തും -വിദേശകാര്യമന്ത്രി

ദോഹ: ഭീകരവാദത്തിനെതിരെ വിട്ടുവീഴ്​ചയില്ലാത്ത നിലപാടുകളുമായി ഖത്തർ. ഇസ്​ലാമിക്​ സ്​റ്റേറ്റി​​​െൻറ( ​െഎ.എസ് ​) തീവ്രവാദത്തി​​​െൻറ ക്രൂരമായ കുറ്റകൃത്യങ്ങൾ തുറന്നുകാട്ടാനായി ഉന്നതതല മേഖല സമ്മേളനം നടത്തുമെന്ന്​ ഉപപ്രധ ാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ ആൽഥാനി പറഞ്ഞു. സമ്മേളനത്തിന്​ ദോഹ ആത ിഥേയത്വം വഹിക്കും. ഇൗ വർഷം ​െഎസിസ്​ നടത്തിയ എല്ലാ തീവ്രാദകാര്യങ്ങളും സമ്മേളനത്തിൽ വരും. ഇറാഖിൽ​ െഎസിസ്​ നടത്തുന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഇൻറർനാഷനൽ ഇൻവെസ്​റ്റിഗേഷൻ ടീമി​​​െൻറ സ്​പെഷ്യൽ അഡ്വൈസറുമായി സഹകരിച്ചാണ്​ സമ്മേളനം നടത്തുക.

വാഷിങ്​ടണിൽ ബുധനാഴ്​ച നടന്ന ​െഎസിസ്​ വിരുദ്ധ ആഗോള കൂട്ടായ്​മയിലെ മന്ത്രിമാരുടെ യോഗത്തിലാണ്​ വിദേശകാര്യമന്ത്രി ഇക്കാര്യം പറഞ്ഞത്​. ഇറാഖിലെ തങ്ങളുടെ സഹോദരങ്ങളായ ജനങ്ങളെ ഖത്തർ ഒരിക്കലും മറക്കില്ല, അവരെ സഹായിക്കുന്നത്​ തുടരും. ഇൗ വിഷമഘട്ടം തരണം ചെയ്യാൻ ഇറാഖിന്​ കഴിയും. ഇറാഖി​​​െൻറ പുനർനിർമാണത്തിനുള്ള സഹകരണം ഖത്തർ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനെതിരായ പോരാട്ടം ഖത്തറിനെ സംബന്ധിച്ചേടത്തോളം ഏറ്റവും മുൻഗണനയുള്ള കാര്യമാണ്​. ഭീകരവാദത്തിനെതിരായ എല്ലാ ആഗോള നീക്കങ്ങളിലും ഖത്തർ എന്നും സഹകാരിക്കുന്നുണ്ട്​. ദേശീയ^മേഖലാ^അന്താരാഷ്​ട്ര തലങ്ങളിലുള്ള ഇത്തരത്തിലുള്ള എല്ലാ ശ്രമങ്ങൾക്കും രാജ്യത്തി​​​െൻറ പിന്തുണ തുടർന്നും ഉണ്ടാകും. ആഗോളസമാധാനം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ്​ ഭീകരവാദം.

ഇറാഖിലും സിറിയയിലും ഉള്ള ​െഎസിസ്​ ഗ്രൂപ്പുകളെ തൂത്തെറിയാൻ കഴിയണം. ഭീകരവാദത്തി​​​െൻറയും തീവ്രവാദത്തി​​​െൻറയും അടിസ്​ഥാന കാരണം നാം പരിശോധിക്കണം. എങ്കിൽ മാത്രമേ ഇവയെ തുടച്ചുനീക്കുന്നതിൽ പൂർണമായി നമുക്ക്​ വിജയിക്കാൻകഴിയൂ. സിറിയയിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിലും ഖത്തറി​​​െൻറ നിലപാട്​ വ്യക്​തമാണ്​. ​െഎക്യരാഷ്​ട്രസഭയു​െട ജനീവ കൺവെൻഷ​​​െൻറയും സുരക്ഷാസമിതിയുടെയും പ്രമേയങ്ങൾക്ക്​ അനുസൃതമായിട്ടാണിത്​. അന്താരാഷ്​ട്രതലത്തിലുള്ള ഭീകരവാദ ഗ്രൂപ്പുകൾക്കെതിരെ ആഴത്തിലുള്ള പഠനം നടത്തിയുള്ള നടപടികളാണ്​ വേണ്ടത്​. ഇത്തരക്കാരെ നിയമത്തിന്​ മുന്നിൽ ഹാജരാക്കണം. എന്നാൽ പുനരധിവാസം പോലുള്ള കാര്യങ്ങൾ ശാസ്​ത്രീയമായി നടപ്പാക്കുകയും വേണം.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.