ഗസ്സക്ക് ഖത്തറി​െൻറ 150 ദശലക്ഷം ഡോളർ സഹായം

ദോഹ: വർഷങ്ങളായി ഇസ്രയേൽ ഉപരോധം തുടരുന്ന ഗസ്സക്ക് അടിയന്തിര സഹായമായി 150 ദശലക്ഷം ഡോളറി​​​െൻറ സഹായം അനുവദിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പ്രഖ്യാപനം നടത്തി. ഗസ്സയിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ്​ ഇത്രയും വലിയ തുക അടിയന്തിര സഹായമായി ഖത്തർ പ്രഖ്യാപിച്ചത്. 365 ചതുരശ്ര കിലോമീറ്ററുള്ള ഗസ്സ പ്രദേശത്ത്​ 20 ലക്ഷത്തോളം പേരാണ്​ പുറത്ത് പോകാൻ പോലും കഴിയാതെ ദുരിതം അനുഭവിച്ച് കഴിയുന്നത്. നിത്യോപയോഗ സാധനങ്ങൾ പോലും ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. അധിക സമയങ്ങളിലും വൈദ്യുതി വിച്​​േഛദിക്കപ്പെടുന്നത് കാരണം ആശുപത്രികളും വിദ്യാഭ്യാസ സ്​ഥാപനങ്ങളുമെല്ലാം അതീവ ഗുരുതര സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്.

പത്ത് വർഷത്തിനുള്ളിൽ രണ്ട് യുദ്ധങ്ങൾക്കാണ് ഗസ്സ സാക്ഷിയായത്. യുദ്ധക്കെടുതിക്ക് വിധേയമായ ഗസ്സയെ പുനർ നിർമിക്കുന്നതിൽ ഖത്തർ നൽകുന്ന സഹായം വിലമതിക്കാനാകാത്തതാണെന്ന് ഫലസ്​തീൻ മുൻ പ്രധാനമന്ത്രിയും ഹമാസ്​ നേതാവുമായ ഇസ്​മയീൽ ഹനിയ്യ വ്യക്തമാക്കി. സർക്കാർ ജീവനക്കാർക്ക് നിരവധി തവണയാണ് ഖത്തർ ശമ്പളം നൽകിയത്. അതിന് പുറമെ ഹമദ് പാർപ്പിട സിറ്റിയടക്കം അടിസ്​ഥാന സൗകര്യ വികസനത്തിന് വലിയ തോതിലുള്ള സഹായമാണ് ഖത്തർ നൽകുന്നത്. അടിയന്തിര ആവശ്യങ്ങൾക്കുള്ള സഹായം ഗസ്സൻ ജനതക്ക് ഏറെ ആശ്വാസകരമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫലസ്​തീൻ ജനതക്ക് വേണ്ടി ഖത്തർ പ്രഖ്യാപിച്ച സഹായം ഏറെ വിലപ്പെട്ടതാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അ​േൻറാണിയോ ഗുട്ടിറെസ്​ അഭിപ്രായപ്പെട്ടു.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.