ദോഹ: മരുഭൂമിയിൽ വിനോദ^ സാഹസിക യാത്രകളിൽ വാഹനങ്ങളുടെ ഉപയോഗത്തിനും വാടകക്ക് നൽകുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. മരുഭൂ യാത്രകൾ ക്രമീകരിക്കുന്നതിെൻറ ഭാഗമായാണ് നടപടി. 4x4 വാഹനങ്ങൾ, ക്വാഡ് ബൈക്കുകൾ എന്നിവക്ക് നിയന്ത്രണം കൊണ്ടുവരുന്നത്. ഇതിെൻറ ഭാഗമായി ഖത്തർ ടൂറിസം അതോറിറ്റിയും ജനറൽ ഡയറക്ടറേറ്റ് ഒാഫ് ട്രാഫിക്കും ധാരണപത്രം ഒപ്പുവെച്ചു. പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഖത്തർ ടൂറിസം അേതാറിറ്റി ലൈസൻസുള്ള ടൂർ ഗൈഡുമാർ മാത്രമേ ഡെസർട്ട് സഫാരിക്ക് വാഹനം ഒാടിക്കാൻ പാടുള്ളൂ. സാധാരണ നിലയിൽ രാത്രി വാഹനം വാടകക്ക് നൽകാൻ പാടില്ല.
പ്രത്യേക പരിപാടികൾക്ക് നിർദിഷ്ട കേന്ദ്രങ്ങളിൽ ഖത്തർ ടൂറിസം അതോറിറ്റിയുടെ പിന്തുണയോടെ മാത്രമേ രാത്രി വാഹനം വാടകക്ക് നൽകാൻ പാടുള്ളൂ. നിർദിഷ്ട പ്രായം ആയവർക്ക് മാത്രമേ ക്വാഡ് ബൈക്കുകൾ നൽകാവൂ. മരുഭൂമിയിൽ ഇപ്പോൾ ഒരുക്കിക്കൊണ്ടിരിക്കുന്ന പ്രത്യേക ട്രാക്കുകളിലൂടെ മാത്രമേ ക്വാഡ് ബൈക്കുകൾ ഒാടിക്കാനും അനുവാദമുള്ളൂ. ഖത്തർ ടൂറിസം അതോറിറ്റി ജീവനക്കാർ ട്രാഫിക് ഡിപ്പാർട്ട്മെൻറും മറ്റ് സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ആയി സഹകരിച്ച് വാഹനങ്ങൾ വാടകക്ക് കൊടുക്കുന്ന കേന്ദ്രങ്ങളിൽ നിശ്ചിത ഇടവേളകളിൽ പരിശോധനകൾ നടത്തും. പൗരൻമാർക്കും പ്രവാസികൾക്കും സന്ദർശകർക്കും പരമാവധി സുരക്ഷയിൽ മരുഭൂ യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഖത്തർ ടൂറിസം അതോറിറ്റി ആക്ടിങ് ചെയർമാൻ ഹസൻ അൽ ഇബ്രാഹിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.