ദോഹ: ദോഹ മെേട്രാ യാത്രക്കാർക്ക് മികച്ച സേവനങ്ങൾ പ്രദാനം ചെയ്യുന്നതിനും പ്രത്യേക നിരക്കുകൾ നൽകുന്നതിനുമായി ഖത്തർ റെയിലും ടാക്സി കമ്പനിയായ കരീം ഖത്തറും കരാർ ഒപ്പുവെച്ചു. കരാർ പ്രകാരം ദോഹ മെേട്രാ സ്റ്റേഷനുകളിലേക്ക് പോകുന്നതിനും മടങ്ങുന്നതിനും നിരക്കിളവ് യാത്രക്കാർക്ക് ലഭിക്കും. ഖത്തർ റെയിലിെൻറ ഫസ്റ്റ് ആൻറ് ലാസ്റ്റ് മൈൽ സ്ട്രാറ്റജിയുടെ ഭാഗമായാണ് കരാർ.
മെേട്രാ ഉപയോഗിക്കുന്നവരുടെ യാത്രാസംബന്ധമായ പ്രശ്നങ്ങൾക്ക് സമഗ്രപരിഹാരം കാണുന്നതിനോടൊപ്പം യാത്രക്കാർക്ക് മികച്ച ഗതാഗത അനുഭവങ്ങൾ സമ്മാനിക്കുകയുമാണ് പദ്ധതിയിലൂടെ ദോഹ മെേട്രാ ലക്ഷ്യമിടുന്നത്. ഖത്തർ റെയിൽ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ എൻജിനീയർ അബ്ദുല്ല അബ്ദുൽ അസീസ് അൽ സുബൈഇയും കരീം ടാക്സി ജി.സി.സി ജനറൽ മാനേജർ ഖാലിദ് നുസൈബെയുമാണ് കരാറിൽ ഒപ്പുവെച്ചത്.
മെേട്രാ യാത്രക്കാർക്ക് മികച്ച ടാക്സി നിരക്കുകൾ നൽകുന്നതുമായി ബന്ധപ്പെട്ട രണ്ടാമത്തെ കരാറാണിതെന്നും ദോഹ മെേട്രാ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ കരീം ഖത്തറിനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എൻജി. അബ്ദുല്ല അബ്ദുൽ അസീസ് അൽ സുബൈഇ പറഞ്ഞു. മെേട്രാ യാത്രക്കാർക്ക് സമഗ്രമായ യാതാമാർഗങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ഇനിയും തുടരുമെന്നും ഖത്തർ റെയിൽ സി.ഇ.ഒ കൂട്ടിച്ചേർത്തു. ഖത്തർ റെയിലുമായുള്ള കരാറിൽ ഏറെ അഭിമാനിക്കുന്നുവെന്ന് ഖാലിദ് നുസൈബെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.