േദാഹ: ദോഹ മെട്രോ പദ്ധതിക്ക് വേണ്ടി ഖത്തർ റെയിൽേവസ് കമ്പനി 35 െട്രയിനുകൾ കൂടി വാങ്ങുന്നു. ഇതോടെ മൊത്തം ട്രെയിനുകളുടെ എണ്ണം 110 ആയി ഉയരും. 2022 ഫുട്ബാൾ ലോകകപ്പ്, മെട്രോ വികസനം തുടങ്ങിയവ പരിഗണിച്ച് സന്ദർശകർക്കും യാത്രക്കാർക്കും കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നതിെൻറ ഭാഗമായാണ് കൂടുതൽ ട്രെയിനുകൾ വാങ്ങാനുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചത്. പത്ത് ലക്ഷത്തിലധികം സന്ദർശകർ എത്തുമെന്ന് പ്രതീക്ഷിക്കുന്ന 2022 ഫുട്ബാൾ ലോകകപ്പിൽ മെട്രോ സംവിധാനത്തിെൻറ ശേഷി ഉയർത്തുകയാണ് അധിക ട്രെയിനുകൾ വാങ്ങുന്നതിലൂടെ ലക്ഷ്യമിടുന്നത്. െമട്രോയുടെ ഒന്നാം ഘട്ടം നിർമാണം പൂർത്തിയായ ശേഷം വിപുലീകരണം നടത്തുന്നതിനും ഇവ പ്രയോജനപ്പെടും. ഗതാഗത വാർത്താവിനിമയ മന്ത്രി ജാസിം സൈഫ് അഹ്മദ് അൽ സുലൈത്തി,
സുപ്രീം കമ്മിറ്റി ഫോർ െഡലിവറി ആൻറ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി, ഖത്തർ റെയിൽ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഒാഫിസറുമായ അബ്ദുല്ല അബ്ദുൽ അസീസ് അൽ സുബൈ, ദ കിൻകി ശര്യോ കമ്പനി ബോർഡ് ഡയക്ടർ ഹിഡെകി ഹതായ് എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്. നമ്മൾ നേടാൻ ലക്ഷ്യമിടുന്ന സമഗ്ര ഗതാഗത പദ്ധതിയുടെ ആണിക്കല്ലാണ് ദോഹ മെട്രോ പദ്ധതിയെന്ന് മന്ത്രി ജാസിം സൈഫ് അഹ്മദ് അൽ സുലൈത്തി പറഞ്ഞു. പുതിയ ട്രെയിനുകൾ വാങ്ങുന്നത് വലിയ തോതിൽ യാത്രക്കാരെ ഉൾക്കൊള്ളാൻ സഹായകമാകും. ലോകകപ്പ് സമയത്ത് സന്ദർശകർക്കും ഫുട്ബാൾ ആരാധകർക്കും മികച്ച അനുഭവമാണ് ഖത്തർ റെയിലിെൻറ പദ്ധതികൾ സമ്മാനിക്കുകയെന്ന് ഹസൻ അൽ തവാദി പറഞ്ഞു. ദോഹ മെട്രോയുടെ 90 ശതമാനത്തോളം നിർമാണം പൂർത്തിയായതായി ഖത്തർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. 37 സ്റ്റേഷനുകളുടെയും സിവിൽ ജോലികൾ പൂർത്തിയാകുകയും ചെയ്തിട്ടുണ്ട്.
മെട്രോയിൽ പോകാം, ടാക്സിയിൽ സഞ്ചരിക്കാം ടാക്സി നിരക്കിൽ ഇളവിന് കരാർ ഒപ്പിട്ടു
ദോഹ: ദോഹ മെട്രോ റെയിൽ യാത്രക്കാർക്ക് ടാക്സി യാത്രക്ക് നിരക്കിളവിന് അവസരം. മുവാസലാത്തും ഖത്തർ റെയിലും ഒപ്പിട്ട കരാർ പ്രകാരമാണ് കർവ ടാക്സി സർവീസ് ഉപയോഗിക്കുന്ന െമട്രോ യാത്രക്കാർക്ക് ഇളവ് ലഭിക്കുക. സ്റ്റേഷനിലേക്ക് വരുന്നതിനും പോകുന്നതിനും ടാക്സി നിരക്കിൽ ഇളവ് ലഭിക്കും. ഗതാഗത വാർത്താവിനിമയ മന്ത്രി ജാസിം സൈഫ് അഹ്മദ് അൽ സുലൈത്തി, ഖത്തർ റെയിൽ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഒാഫിസറുമായ അബ്ദുല്ല അബ്ദുൽ അസീസ് അൽ സുബൈ, മുവാസലാത്ത് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഒാഫിസറുമായ ഖാലിദ് നാസർ അൽ ഹൈൽ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്. മെട്രോ യാത്ര േപ്രാത്സാഹിപ്പിക്കുകയും യാത്രികർക്ക് പൂർണ ഗതാഗത സൗകര്യം ഒരുക്കുകയുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് അബ്ദുല്ല അബ്ദുൽ അസീസ് അൽ സുബൈ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.