പരാഗ്വേ-ഖത്തർ ബന്ധം ഉൗട്ടിയുറപ്പിച്ച്​ അമീറി​െൻറ സന്ദർശനം

ദോഹ​: ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ സന്ദർശനത്തി​​​െൻറ ഭാഗമായി പരാഗ്വേയിലെത്തിയ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി പ്രസിഡൻറ്​ മരിയോ അബ്​ഡോ ബെനിറ്റസുമായി കൂടിക്കാഴ്​ച നടത്തി. പ്രസിഡൻഷ്യൽ പാലസിൽ നടന്ന കൂടിക്കാഴ്​ചയിൽ ഇരുരാഷ്​ട്രങ്ങളും തമ്മിലെ സൗഹൃദ ബന്ധം കൂടുതൽ വ്യാപിപ്പിക്കുന്നതും അന്തർദേശീയ വിഷയങ്ങളും ചർച്ച ​െചയ്​തു. സാമ്പത്തികം, നിക്ഷേപം, വ്യാപാരം, സാംസ്​കാരികം മേഖലകളിൽ സഹകരണം ശക്​തമാക്കാൻ ചർച്ചയിൽ തീരുമാനമായി.

അമീറിനൊപ്പമുള്ള ഒൗദ്യോഗിക പ്രതിനിധി സംഘം, പരാഗ്വേ ​ൈവസ്​ പ്രസിഡൻറ്​ ഹ്യൂഗോ വെലാസ്​ഖെസ്​, മന്ത്രിമാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. നാഷനൽ കോൺഗ്രസിലും അമീർ സന്ദർശനം നടത്തി. പരാഗ്വേ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ റൗൾ ടോറസ്​ കിർസെറും മറ്റ്​ ജഡ്​ജിമാരുമായും അമീർ കൂടിക്കാഴ്​ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ നിയമ^ നീതിന്യായ മേഖലകളിലെ സഹകരണവും ചർച്ചയായി.

Tags:    
News Summary - qatar-qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.