ദോഹ: പ്രാദേശിക തൊഴിൽ വിപണിയിൽ തൊഴിൽ നഷ്ടപ്പെട്ട വിദഗ്ധ തൊഴിലാളികൾക്ക് മറ്റ് കമ്പനികളിൽ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിനായി ഖത്തർ ചേംബർ സഹായിക്കുന്നു. കോവിഡ്പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട നിരവധി പേർക്ക് ഇത് ഗുണം ചെയ്യും.
ഇതിനായി ഭരണവികസന തൊഴിൽ സാമൂഹ്യ മന്ത്രാലയവുമായി സഹകരിച്ച് ഖത്തർ ചേംബർ ഒാൺലൈൻ പോർട്ടൽ ആരംഭിച്ചു. www.qatarchamber.com എന്ന ഖത്തർ ചേംബറിൻെറ വെബ്സൈറ്റിലാണ് ഇതിനുള്ള പ്രത്യേക സംവിധാനമേർപ്പെടുത്തിയിരിക്കുന്നത്. സൈറ്റിലെ ഹോം പേജിലെ ‘റീ എംേപ്ലായ് മെൻറ്’ എന്ന വിൻഡോവിൽ ക്ലിക്ക് െചയ്താൽ വിവരങ്ങൾ രേഖപ്പെടുത്താനുള്ള ഫോം തുറന്നുവരും. ഇതിൽ തങ്ങളുടെ കമ്പനികളിൽ നിന്ന് ജോലി നഷ്ടമായ ജീവനക്കാരുടെ വിശദവിവരങ്ങൾ അതത് കമ്പനികൾ ചേർക്കുകയാണ് വേണ്ടത്.
എഞ്ചിനീയർ, വർക്കർ, ൈഡ്രവർ, ഓഫിസ് ക്ലർക്ക്, ഇൻഫർമേഷൻ െടക്നോളജി, സെക്രട്ടറി, അക്കൗണ്ടൻറ്, സെക്യൂരിറ്റി, തൂപ്പുകാർ, ടീ ബോയ്, ക്ലർക്ക് തുടങ്ങിയ വിഭാഗം ജീവനക്കാരുടെ വിവരങ്ങൾ നൽകാം. ഈ വിഭാഗത്തിൽ പെടാത്തവരാണെങ്കിൽ അതിനുള്ള സൗകര്യവുമുണ്ട്. ജീവനക്കാരൻെറ ജോലി പരിചയം, ഖത്തർ ഐ.ഡി നമ്പർ, വിദ്യാഭ്യാസയോഗ്യത, ഫോൺ നമ്പർ തുടങ്ങിയവയും ചേർക്കാനാവും.
ജോലിയിൽ നിന്നും പിരിച്ചു വിടപ്പെട്ട ഓരോ തൊഴിലാളിയെ സംബന്ധിച്ചും വിശദമാക്കുന്നതിനുള്ള പ്രത്യേക ഫോറവും ആവശ്യമായ രേഖകൾ ചേർക്കുന്നതിനുള്ള സൗകര്യവും പോർട്ടലിൽ ഒരുക്കിയിട്ടുണ്ട്.
മന്ത്രാലയത്തിലെ തൊഴിൽ വകുപ്പ് അസി. അണ്ടർസെക്രട്ടറി മുഹമ്മദ് ഹസൻ അൽ ഒബൈദലിയുടെയും ഖത്തർ ചേംബർ ഡയറക്ടർ ജനറൽ സാലിഹ് ബിൻ ഹമദ് അൽ ശർഖിയുടെയും സാന്നിധ്യത്തിൽ തൊഴിൽ മന്ത്രാലയവും ഖത്തർ ചേംബറും ഒരുമിച്ചുള്ള സംയുക്ത സമിതിയാണ് പുതിയ ഒൺലൈൻ പോർട്ടൽ ആരംഭിച്ചിരിക്കുന്നത്.
കോവിഡ്–19 പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടമായ വിദഗ്ധ തൊഴിലാളികളെ ജോലിയിലെടുക്കുന്നതിനും തൊഴിൽ കരാർ ഒപ്പുവെക്കുന്നതിനും കമ്പനികൾക്കുള്ള അവസരവും ഒൺലൈൻ പോർട്ടലിലുണ്ട്. തൊഴിൽ ദാതാക്കൾക്ക് തങ്ങൾക്കാവശ്യമുള്ള വിദഗ്ധ തൊഴിലാളികളെ തെരഞ്ഞെടുക്കാൻ ഇതിലൂടെ സാധിക്കും. പ്രാദേശിക തൊഴിൽ വിപണിയിലെ പദ്ധതികളും വ്യാപാരങ്ങളും തുടരുന്നത് സുരക്ഷിതമാക്കുന്നതിനും മറ്റു കമ്പനികളിൽ നിന്നും ഒഴിവാക്കപ്പെട്ട വിദഗ്ധരായ തൊഴിലാളികളെ പുതിയ കമ്പനികൾക്ക് റിക്രൂട്ട് ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും. തൊഴിലാളികളെ പിരിച്ചുവിട്ട കമ്പനികൾക്ക് ജോലിയിൽ നിന്നും പിരിച്ചു വിടപ്പെട്ട ഓരോ തൊഴിലാളിയെ സംബന്ധിച്ചും വിശദമാക്കുന്നതിന് സൗകര്യപ്പെടുത്തുകയാണ് പോർട്ടലിലൂടെ ലക്ഷ്യമിടുന്നതെന്നും കമ്പനികൾക്ക് തൊഴിലാളികളുടെ ക്ഷാമം ഇല്ലാതാക്കുന്നതിനും ഇത് സഹായകമാണെന്നും അൽ ശർഖി വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ സ്വകാര്യ മേഖലയോടുള്ള ഖത്തർ ചേംബറിെൻറ പ്രതിബദ്ധതയാണിതിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.