ഖത്തർ -ജോർഡൻ ജോയന്റ് ഹയർ കമ്മിറ്റി യോഗത്തിൽ സുപ്രധാന കരാറുകളിൽ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയും ജോർഡൻ ഉപപ്രധാനമന്ത്രി ഡോ. അയ്മൻ സഫാദിയും ഒപ്പുവെക്കുന്നു
ദോഹ: സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഖത്തർ -ജോർഡൻ ജോയന്റ് ഹയർ കമ്മിറ്റി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി, ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ. അയ്മൻ സഫാദി എന്നിവരുടെ സംയുക്ത അധ്യക്ഷതയിൽ നടന്നു. കായികം, യുവജനക്ഷേമം എന്നീ മേഖലകളിലെ സഹകരണത്തിനായുള്ള എക്സിക്യൂട്ടീവ് പ്രോഗ്രാം, ടൂറിസം, ബിസിനസ് ഇവന്റുകൾ എന്നിവയിലെ സഹകരണം, ഉഭയകക്ഷി രാഷ്ട്രീയ കൂടിയാലോചനകൾ തുടങ്ങി വിവിധ ധാരണപത്രങ്ങളിൽ ഇരുരാഷ്ട്രങ്ങളും ഒപ്പുവെച്ചു.
വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു. ഗസ്സ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടം ആരംഭിച്ച പശ്ചാത്തലത്തിൽ, പ്രാദേശിക സംഭവവികാസങ്ങൾ നേതാക്കൾ വിലയിരുത്തി. ജോർഡനുമായുള്ള പങ്കാളിത്തം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ഖത്തർ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി പറഞ്ഞു. ഇത് ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും പരസ്പര താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.