ദുബൈ: ഖത്തർ ഇറാനുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നു. ഖത്തറിെൻറ വിദേശകാര്യ മന്ത്രാലയം ഇന്ന് രാവിെലയാണ് ഇറാനുമായി നയതന്ത്രബന്ധം പുതുക്കുന്ന വിവരം അറിയിച്ചത്. ഖത്തർ അംബാസഡർ തെഹ്റാനിലേക്ക് തിരിച്ചു േപാകുമെന്നും മന്ത്രാലയം അറിയിച്ചു. ഇറാനുമായി ഉഭയകക്ഷി ബന്ധം ശക്തിെപ്പടുത്തുന്നതിെൻറ ഭാഗമായാണ് അംബാസിഡറെ നിയമിക്കുന്നതെന്ന് വിേദശകാര്യ മന്ത്രാലയം അറിയിച്ചു.
ഇറാനും അറബ് രാജ്യങ്ങളും ബന്ധം വഷളായതിനെ തുടർന്ന് 2016െൻറ തുടക്കത്തിലാണ് ഖത്തർ ഇറാനിൽ നിന്ന് അംബാസിഡറെ തിരിച്ചു വിളിച്ചത്. എന്നാൽ, വ്യപാര ബന്ധങ്ങൾ ഇരു രാജ്യങ്ങളും തുടർന്നിരുന്നു. ഖത്തറിനെതിരായ സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധ തീരുമാനത്തിനുശേഷം ഇറാൻ ഖത്തറിനെ പിന്തുണച്ചിരുന്നു. ഇതിെൻറ തുടർച്ചയായാണ് ഇപ്പോൾ നയതന്ത്ര ബന്ധം ഇരു രാജ്യങ്ങളും പുനഃസ്ഥാപിച്ചത്. നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നുെവന്ന വാർത്ത ഇറാെൻറ ഒൗദ്യോഗിക മാധ്യമങ്ങളും അംഗീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.