Posted On
date_range Updated On
date_range ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; കാറിൽ നാലുപേർക്ക് യാത്ര ചെയ്യാം
ദോഹ: ഖത്തറിൽ കോവിഡിൻെറ പശ്ചാത്തലത്തിൽ വരുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്. മന്ത്രിസഭയുടേതാണ് തീരുമാനം. ഇതുപ്രകാരം ജൂൺ നാല് വ്യാഴാഴ്ച മുതൽ കാറുകളിൽ നാലുപേർക്ക് യാത്ര ചെയ്യാം. ൈഡ്രവർ അടക്കമാണിത്. സ്വകാര്യമേഖലയുടെ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ ഏഴ് മുതൽ രാത്രി എട്ട് മണിവരെയാണ് സ്വകാര്യമേഖലയുടെ പുതിയ പ്രവൃത്തി സമയം.
വ്യായാമങ്ങളിൽ ഏർപ്പെടുന്നവർക്ക് മാസ്ക് ധരിക്കാതെ തന്നെ ഇത് ചെയ്യാം. എന്നാൽ സാമൂഹിക അകലം പാലിക്കണം. മൂന്ന് മീറ്റർ എങ്കിലും അകലം പാലിച്ചുമാത്രമേ വ്യായാമങ്ങളിൽ ഏർപ്പെടാൻ പാടുള്ളൂ. കൂട്ടം കൂടൽപാടില്ല.
തൊഴിലാളികളെയും മറ്റും കൊണ്ടുപോകുന്ന ബസുകളിൽ പകുതി പേരെ മാത്രമേ കയറ്റാവൂ എന്ന തീരുമാനത്തിന് മാറ്റമില്ല. ജൂൺ നാല് മുതലാണ് പുതിയ തീരുമാന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.