ഇന്ത്യയിലേക്ക്​ മെഡിക്കൽ സഹായം സൗജന്യമായി എത്തിക്കുമെന്ന്​ ഖത്തർ എയർവേയ്​സ്​

ദോഹ: ​േകാവിഡ്​ പ്രതിസന്ധി രൂക്ഷമായ ഇന്ത്യയിലേക്ക്​ മെഡിക്കൽ സഹായങ്ങൾ അടക്കമുള്ളവ സൗജന്യമായി എത്തിക്കാമെന്ന്​ ഖത്തർ എയർവേയ്​സ്​ അറിയിച്ചു. ആഗോള വിതരണക്കാരിൽ നിന്നുള്ള മെഡിക്കൽ സഹായമടക്കമുള്ളവ സൗജന്യമായി ഇന്ത്യയിൽ എത്തിക്കാൻ തയാറാണ്​.

ഇന്ത്യക്കായുള്ള ആഗോളസഹായ പദ്ധതിയിൽ കമ്പനിയും പങ്കാളികളാവുകയാണ്​. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 300 ടൺ വസ്​തുക്കൾ ദോഹയിൽ എത്തിക്കാനുള്ള പദ്ധതിയാണ്​ ​ആദ്യം ആസൂത്രണം ചെയ്​ തിരിക്കുന്നത്​. പിന്നീട്​ ഇത്​ കാർഗോ വിമാനങ്ങളിൽ ഇന്ത്യയിലെ വിവിധ സ്​ഥലങ്ങളിലേക്ക്​ എത്തിക്കും. കാർഗോയിൽ പി.പി.ഇ കിറ്റ്​, ഓക്​സിജൻ കണ്ടെയ്​നറുകൾ, മറ്റ്​ അവശ്യമെഡിക്കൽ വസ്​തുക്കൾ തുടങ്ങിയവയാണ്​ ഉണ്ടാവുക.

വ്യക്​തികളും സ്​ഥാപനങ്ങളും വിതരണക്കാരും സംഭാവന ചെയ്​ത സാധനങ്ങൾ അടക്കമായിരിക്കും ഇത്​. ഇന്ത്യയുമായി തങ്ങൾക്ക്​ ദീർഘകാലത്തേയും ആഴത്തിലുമുള്ള ബന്ധമാണ്​ ഉള്ളതെന്ന്​ ഗ്രൂപ്പ്​ സി.ഇ.ഒ അക്​ബർ അൽ ബാകിർ പറഞ്ഞു. ഇന്ത്യ രൂക്ഷമായ കോവിഡ്​ വെല്ലുവിളി നേരിടുന്നത്​ തങ്ങൾ കാണുന്നുണ്ട്​.

കോവിഡ്​ ഭീഷണി തുടങ്ങിയതിന്​ ശേഷം ഇതുവരെ ലോകത്തിൻെറ വിവിധ ഭാഗങ്ങളിലേക്കായി 20 മില്ല്യൻ ഡോസ്​ വാക്​സിനാണ്​ ഖത്തർ എയർവേയ്​സ്​ എത്തിച്ചിരിക്കുന്നത്​. യൂനിസെഫിൻെറ മാനുഷിക പദ്ധതികളെ സഹായിക്കുമെന്ന അഞ്ചുവർഷ കരാറി​െൻറ അടിസ്​ഥാനത്തിലാണിത്​.കോവിഡിൻെറ ആദ്യത്തിൽ തന്നെ ചൈനയടക്കമുള്ള വിവിധ രാജ്യങ്ങളിലേക്ക്​ സഹായവസ്​തുക്കൾ കമ്പനി അയച്ചിട്ടുണ്ട്​.

Tags:    
News Summary - Qatar Airways to provide free medical care to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.