ദോഹ: ഖത്തർ എയർവേസിലേക്കുള്ള ഏഴ് ബോയിങ് 787–9 വിമാനങ്ങളുമായി ബന്ധപ്പെട്ട് ഖത്തർ എയർവേസും സ്റ്റാൻഡേർഡ് ചാർട് ടേർഡും തമ്മിൽ 850 മില്യൻ ഡോളറിെൻറ ധനകാര്യ കരാറിൽ ഒപ്പുവെച്ചു. ഖത്തർ എയർവേസും സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കു ം തമ്മിലുള്ള ദൃഢ ബന്ധത്തെയാണ് പുതിയ കരാർ സൂചിപ്പിക്കുന്നത്.ഖത്തർ എയർവേസിന് വേണ്ടിയുള്ള സ്റ്റാൻഡേർഡ് ചാർട്ടേർഡിെൻറ തുടർച്ചയായ പിന്തുണക്ക് നന്ദിയും സന്തോഷവും രേഖപ്പെടുത്തുന്നു. കോവിഡ്–19 പോലെയുള്ള പ്രതിസന്ധി ഘട്ടങ്ങളിലും ബാങ്കിെൻറ പിന്തുണ വളരെ പ്രധാനപ്പെട്ടതാണെന്നും ഖത്തർ എയർവേസ് ഗ്രൂപ്പ് സി. ഇ .ഒ അക്ബർ അൽ ബാകിർ പറഞ്ഞു.
കോവിഡ്–19 പശ്ചാത്തലത്തിൽ വിമാന സർവീസ് റദ്ദാക്കിയതിനാലും വിമാനത്താവളങ്ങൾ അടച്ചിട്ടതിനാലും ലോകത്തിെൻറ വിവിധയിടങ്ങളിൽ കുടുങ്ങിക്കഴിയുന്നവരെ തിരികെ സ്വന്തം നാട്ടിലെത്തിക്കുന്ന പ്രയത്നത്തിലാണ് ഖത്തർ എയർവേസ്. ഇതിനകം തന്നെ ആയിരക്കണക്കിനാളുകൾ കുടുംബങ്ങളിൽ സുരക്ഷിതമായി തിരിച്ചെത്തി.പ്രതിസന്ധിയിലും ഖത്തർ എയർവേസുമായി ബന്ധം പുതുക്കാൻ സാധിച്ചതിൽ സംതൃപ്തി രേഖപ്പെടുത്തുന്നതായി സ്റ്റാൻഡേർഡ് ചാർട്ടേർഡ് ചീഫ് എക്സിക്യൂട്ടിവ് ബിൽ വിേൻറഴ്സ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.