ഖത്തർ എയർവേസ്​ ബ്രിട്ടനിലെത്തിച്ചത് 45000ത്തിലധികം പേരെ

ദോഹ: കോവിഡ്–19മായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിൽ നിന്നായി 45000 ബ്രിട്ടീഷ് പൗരന്മാരെ ഖത്തർ എയർവേസ്​ സ്വന്തം ന ാട്ടിലെത്തിച്ചു. കോവിഡ്–19 രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അന്താരാഷ്​ട്ര തലത്തിൽ തന്നെ വിമാന സർവീസു കൾ റദ്ദാക്കുകയും വിമാനത്താവളങ്ങൾ അടച്ചിടുകയും ചെയ്തതിനാൽ നിരവധി ബ്രിട്ടീഷ് പൗരന്മാരാണ് വിവിധ രാജ്യങ്ങളിലായി കുടുങ്ങിക്കിടന്നിരുന്നത്. ബ്രിട്ടീഷ് സർക്കാറി​െൻറ പ്രത്യേക അഭ്യർഥനയിലാണ് പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഖത്തർ എയർവേസ്​ മുന്നിട്ടിറങ്ങിയത്.45000ത്തിലധികം വരുന്ന തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചുവെന്നും ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽതാൻ സഅദ് അൽ മുറൈഖിയെ ഈ സന്ദർഭത്തിൽ നന്ദി അറിയിക്കുന്നുവെന്നും ബ്രിട്ടീഷ്് മിഡിലീസ്​റ്റ് നോർത്താഫ്രിക്ക മന്ത്രി ജെയിംസ്​ ക്ലെവർലി ട്വീറ്റ് ചെയ്തു.കോവിഡ്–19 പശ്ചാത്തലത്തിൽ ലോകത്തി​െൻറ വിവിധ ഇടങ്ങളിലായി കുടുങ്ങിക്കിടക്കുന്ന നിരവധി പേരെയാണ് ഖത്തർ എയർവേസ്​ ഇതിനകം അവരുടെ സ്വദേശത്തേക്ക് സുരക്ഷിതമായി എത്തിച്ചത്. ആവശ്യമെങ്കിൽ വിമാനം ചാർട്ടർ ചെയ്തും ചില രാജ്യങ്ങൾക്ക് വേണ്ടി ഖത്തർ എയർവേസ്​ ​പ്രവർത്തിച്ചുവരുന്നുണ്ട്.


നേരത്തെ ഏഷ്യയുടെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ജർമൻ പൗരന്മാരെ സ്വദേശത്ത് സുരക്ഷിതമായി എത്തിച്ചതിന് ഖത്തറിലെ ജർമൻ അംബാസഡർ ഹാൻസ്​ ഉദോ മ്യൂസിൽ കമ്പനിക്ക് നന്ദി അറിയിച്ചിരുന്നു.പാക്കിസ്​ഥാൻ, ഫിലിപ്പൈൻ, ഇന്ത്യ, സ്വിറ്റ്സർലൻഡ്, അമേരിക്ക, കനഡ, ഫ്രാൻസ്​ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെയും വിമാനം ചാർട്ടർ ചെയ്ത് ഖത്തർ എയർവേസ്​ അവരവരുടെ രാജ്യത്ത് സുരക്ഷിതമായി എത്തിച്ചിരുന്നു.
ആസ്​േത്രലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ഒമാനി വിദ്യാർഥികളെ മസ്​കത്തിലെത്തിക്കുന്നതിനും ഒമാൻ സർക്കാർ തെരഞ്ഞെടുത്തത് ഖത്തർ എയർവേസിനെയായിരുന്നു.തങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ശക്തമായ നയനടപടികളാണ് ഖത്തർ എയർവേസ്​ സ്വീകരിച്ച് വരുന്നത്. ലോകാരോഗ്യ സംഘടന, അയാട്ട തുടങ്ങിയ സംഘടനകൾ അംഗീകരിക്കപ്പെട്ട ലോകോത്തര ശുചീകരണ സംവിധാനങ്ങളും ഉൽപന്നങ്ങളുമാണ് ഖത്തർ എയർവേസ്​​ ഉപയോഗിക്കുന്നത്. അത്യാധുനിക എയർ ഫിൽ​േട്രഷൻ സംവിധാനമാണ് ഖത്തർ എയർവേസി​െൻറ മറ്റൊരു സവിശേഷത. 99.97 ശതമാനം അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കാൻ സാധിക്കുന്ന ഇൻഡസ്​ട്രിയൽ സൈസ്​ ഹെപ ഫിൽട്ടറുകളാണ് കമ്പനി സംവിധാനിച്ചിരിക്കുന്നത്.

Tags:    
News Summary - qatar airways-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.